ബ്രിക്സ് ഉച്ചകോടിക്കായി മോദി കസാനിൽ; ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയേക്കും, നിർണായക വിഷയങ്ങൾ ചർച്ചയാകും
കസാൻ: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ചർച്ച നടത്തിയേക്കും. എല്ലാ ബ്രിക്സ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി യാത്ര തിരിക്കുന്നതിനു മുമ്പുള്ള പ്രസ്താവനയിൽ സൂചിപ്പിച്ചു. റഷ്യയിൽ ഇന്ത്യൻ സമൂഹവും മോദിക്ക് വരവേൽപ്പ് നൽകി. നിയന്ത്രണരേഖയിലെ സേന പിൻമാറ്റം, പട്രോളിംഗ് എന്നിവയിൽ ഇന്നലെ ധാരണയിലെത്തിയതായി ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. മാസത്തിൽ രണ്ടു തവണ പതിനഞ്ച് സൈനികർ അടങ്ങുന്ന സംഘത്തിന് പട്രോളിംഗ് നടത്താമെന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ധാരണ.
ശൈത്യകാലത്ത് സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കും. നരേന്ദ്ര മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച നടന്നാൽ തുടർ നടപടികൾ ചർച്ചയാകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി റഷ്യയിലെ കസാനിൽ എത്തിയത്. ബ്രിക്‌സിൻ്റെ (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഗ്രൂപ്പിംഗിൻ്...










