Monday, March 24
BREAKING NEWS


സംസ്ഥാന സ്കൂൾ കായിക മേള, കലോത്സവം തുടങ്ങിയവ നവംബർ 4 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

By ഭാരതശബ്ദം- 4

സംസ്ഥാന സ്കൂൾ കായിക മേള, കലോത്സവം തുടങ്ങിയവ നവംബർ 4 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കായിക മേള ഒളിപിക്സ് മാതൃകയിലാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നവംബർ 4 മുതൽ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

24000 കായിക പ്രതിഭകൾ പങ്കെടുക്കും മേളയിൽ പങ്കെടുക്കും. ഉദ്ഘടന വേദിയിൽ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും. സമ്മാനദാനം മുഖ്യമന്ത്രി നിർവഹിക്കും. കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവർറോളിംഗ് ട്രോഫി നൽകുമെന്ന് മന്ത്രി പറഞ്ഞു. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലും കായിക മേള നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് മേള നടത്താൻ തീരുമാച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!