കാബൂൾ കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം, 19 പേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂൾ സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തോക്കുമായി എത്തിയ ഒരു സംഘം, വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്‌ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പൊലീസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇവരിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തെന്നും സർക്കാർ വക്താവ് താരിഖ് അരിയൻ മാധ്യമങ്ങളെ അറിയിച്ചു.
...