നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്: കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ പി.എ. ഫൈസലിന്റെ കോഫെ പോസെ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം. കേന്ദ്ര റവന്യു ഡിപ്പാര്‍ട്‌മെന്റും ഡിആര്‍ഐയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിരന്തരം സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെടുന്നവരുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കുന്നത് തെറ്റായ നടപടിയാണെന്ന് കേന്ദ്രം പറയുന്നു.
നെടുമ്പാശേരി വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്ന് ഡി ആര്‍ ഐ ആരോപിക്കുന്ന പി എ ഫൈസലിന്റെ കരുതല്‍ തടങ്കല്‍ ഫെബ്രുവരിയില്‍ ആണ് ഹൈക്കോടതി റദ്ദാക്കിയത്. കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍, ഫോണ്‍ കാള്‍ രേഖകള്‍ ഉള്‍പ്പടെ ഉള്ളവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, വി ജി അരുണ്‍ എന്നിവര്‍ അടങ്ങിയ ഹൈക്കോ...