കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കൻ സെനറ്റർ, യുഎസിൽ പ്രതിഷേധം
വാഷിങ്ടൻ ∙ ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ പേര് റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യൂ തെറ്റായി ഉച്ചരിച്ചതിൽ യുഎസിൽ വ്യാപക പ്രതിഷേധം. കമലയുടെ അനുയായികൾ 'MyNameIs', 'IstandwithKamala' എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഓൺലൈന്‍ പ്രചാരണവും ആരംഭിച്ചു.
‘Kah-Mala-mala.. kamala mala-mala...’ എന്താണാവോ, എനിക്ക് ഇത് മനസിലാകുന്നില്ല, എന്തെങ്കിലുമാകട്ടെ–അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. ഉടൻ തന്നെ കമല അനുകുലികളും തിരിച്ചടിച്ചു. പെർഡ്യൂവിനെ അപലപിച്ച് ജോ ബൈഡന്റെ പ്രചാരണ കോർഡിനേറ്റർ അമിത് ജാനി ‘വർഗീയതയെ തകർത്തെറിയുക’ എന്ന പേരിൽ പ്രചാരണത്തിനും തുടക്കം കുറിച്ചു. കമലയുടെ പേരിന്റെ ഉത്ഭവവും അർഥവും വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ.
#MyNameIs Meenakshi. I'm named after the Hindu goddess, as well as my great great grandmoth...