Friday, June 19
BREAKING NEWS


Blog

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Disease X
Health, News, World

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Disease X

Disease X ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറിയിട്ടുണ്ട്. നാലു വർഷത്തോളമായി വൈറസിനെ തടുക്കാനുള്ള രോഗപ്രതിരോധ മാർഗങ്ങളെല്ലാം ആരോഗ്യ വിദഗ്ധർ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്സ്' എന്ന മഹാമാരിയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ മുൻഗണന രോഗങ്ങളുടെ പട്ടികയിൽ ഡിസീസ് എക്സിനെയും ഉൾപ്പെടുത്തിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. Also Read: https://panchayathuvartha.com/history-is-born-jawaan-to-11-digit-collection-announced-makers/ കോവിഡിനേ...
ചരിത്രം പിറന്നു! പതിനൊന്ന് അക്ക കളക്ഷനിലേക്ക് ‘ജവാൻ’, പ്രഖ്യാപിച്ച് നിർമ്മാതാക്കൾ Jawaan
Entertainment, Entertainment News, News

ചരിത്രം പിറന്നു! പതിനൊന്ന് അക്ക കളക്ഷനിലേക്ക് ‘ജവാൻ’, പ്രഖ്യാപിച്ച് നിർമ്മാതാക്കൾ Jawaan

Jawaan ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത നേട്ടം ഇനി ഷാരൂഖ് ഖാന് സ്വന്തം. ആറ്റ്ലിയുടെ സംവിധാനത്തിൽ എത്തിയ ബോളിവുഡ് ചിത്രം ജവാന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തിയതോടെയാണ് കിംഗ് ഖാൻ അപൂർവ്വ റെക്കോർഡിന് ഉടമയായിരിക്കുന്നത്. ബോളിവുഡ് ഒന്നടങ്കം കാത്തിരുന്ന സന്തോഷ വാർത്തയാണ് ഏറ്റവും പുതിയ ബോക്സ് ഓഫീസ് റിപ്പോർട്ട് ആയി നിർമ്മാതാക്കൾ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ജവാൻ. കൃത്യം തുക പറഞ്ഞാൽ 1004.92 കോടി. ഒരു താരത്തിന്റേതായി ഒരേ വർഷം പുറത്തെത്തിയ രണ്ട് ചിത്രങ്ങൾ 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന അപൂർവ്വ നേട്ടത്തിനാണ് ഷാരൂഖ് ഖാൻ ഇതോടെ ഉടമ ആയിരിക്കുന്നത്. പഠാനും 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. https://www.youtube.com/watch?v=Ik4ZgulsQK8 കരിയറിലെ തുടർ പരാജയങ്ങൾക്ക് പിന്നാലെ അഭിനയത്തിൽ നിന്...
2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താം; നിയമ കമ്മീഷന്‍ വിലയിരുത്തല്‍ Law Commission
India, News

2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താം; നിയമ കമ്മീഷന്‍ വിലയിരുത്തല്‍ Law Commission

Law Commission 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാകുമെന്ന് നിയമ കമ്മിഷന്‍ വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. ദേശീയ നിയമ കമ്മിഷന്റെ യോഗം ഇന്ന് ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കുമെന്നാണ് വിവരം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്. Also Read: https://panchayathuvartha.com/the-incident-where-the-body-of-the-youth-was-found-in-the-field-the-owner-admitted-the ഒരേസമയം തിരഞ്ഞെടുപ്പ് ന...
യുവാക്കളുടെ മൃതദേഹം വയലില്‍ കണ്ടെത്തിയ സംഭവം; സ്ഥലമുടമ കുറ്റം സമ്മതിച്ചു Field
Kerala News, News

യുവാക്കളുടെ മൃതദേഹം വയലില്‍ കണ്ടെത്തിയ സംഭവം; സ്ഥലമുടമ കുറ്റം സമ്മതിച്ചു Field

Field പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിയെപ്പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് യുവാക്കള്‍ക്ക് ഷോക്കെറ്റാണ് മരണം. പൊലീസിനെ ഭയന്ന് ഓടി വരുന്ന നാല് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കള്‍ പോവുന്ന ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളില്‍ ഉള്ളവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലില്‍ ഉള്ളതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. https://www.youtube.com/watch?v=Ik4ZgulsQK8 യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. സ്ഥലത്തെ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പരിശോധന നടത്തിയത്. ...
സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് Rain
Kerala News, News, Weather

സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് Rain

Rain സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും. ഇതിന്റെ സ്വാധീന ഫലമായാണ് മഴ സജീവമാകുന്നത്. Also Read: https://panchayathuvartha.com/2018-indias-official-oscar-entry/ 28ാം തീയതി ആലപ്പുഴ, കോട്ട,ം എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 29ാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...
നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രകീര്‍ത്തന വസന്തം തീര്‍ക്കാൻ മസ്ജിദുകളും  Prophet’s day
Kerala News, News

നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രകീര്‍ത്തന വസന്തം തീര്‍ക്കാൻ മസ്ജിദുകളും Prophet’s day

Prophet's day നബിദിനത്തെ വരവേൽക്കാൻ നാടൊരുങ്ങി. പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം നാളെയാണ്. മീലാദാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്റസ, ദർസ്, ദ്വ കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും വിശ്വാസി ഭവനങ്ങളിലും മൗലിദ് സദസ്സുകൾ ആരംഭിച്ചിരുന്നു. നാളെ പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും. https://www.youtube.com/watch?v=Ik4ZgulsQK8 ഇശലുകൾ ചാലിച്ച ബൈത്തുകൾക്കൊപ്പിച്ച ഈരടികളുമായി ദമുട്ടും അറബനയും മധുരവിതരണവുമായി നബിദിന റാലികൾ നടക്കും. പള്ളികളും സ്ഥാപനങ്ങളും അലങ്കാര വിളക്കുകൾ തെളിച്ച് വർണാഭമാക്കിയിട്ടുണ്ട്. പല നഗരവീഥികളും രാത്രികാലങ്ങളിൽ ദീപാലംകൃതമാണ്. വിപണിയിൽ തൊപ്പിയ...
അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് :കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ CPM leader
Kerala News, News, Politics

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് :കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ CPM leader

CPM leader അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. https://www.youtube.com/watch?v=Ik4ZgulsQK8 എ കെ 47 കൊണ്ടുവന്ന് ഇ ഡി ഭയപെടുത്താൻ ശ്രമിക്കുകയാണെന്നും കണ്ണൻ പറഞ്ഞു. മറ്റന്നാൾ ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും എം.കെ കണ്ണൻ കൂട്ടിച്ചേർത്തു. ...
‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രി Oscar
Entertainment, Entertainment News, News

‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രി Oscar

Oscar 2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. 30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്‌ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. Also Read: https://panchayathuvartha.com/action-against-supporters-of-khalistan-widespread-investigation-by-nia-in-the-country/ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാല്‍, നരേൻ, അപര്‍ണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാ...
ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ നടപടി; രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന NIA
India, News

ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ നടപടി; രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന NIA

NIA രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന. തീവ്രവാദം, ഗുണ്ടാസംഘം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിലാണ് പരിശോധന. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് എൻഐഎയുടെ ഈ റെയ്ഡ്. പഞ്ചാബ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. ഗുണ്ടാസംഘം തലവന്മാരായ ലോറൻസ് ബിഷ്‌ണോയി, ബംബിഹ ഭീകരൻ അർഷദീപ് സിംഗ് ദല എന്നിവരുമായി ബന്ധമുള്ളവരുടെ സങ്കേതങ്ങളിലാണ് പരിശോധന. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. പൊലീസ് സേനയുമായി ഏകോപിപ്പിച്ചു കൊണ്ടാണ് റെയ്ഡ്. https://www.youtube.com/watch?v=gOFR0SRzoXs ഖാലിസ്ഥാൻ അനുകൂലികൾ വീണ്ടും സജീവമാകുന്നത് സംബന്ധിച്ച് സുരക്ഷാ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നതായാണ് വിവരം. കാനഡയിലെ ഖാലിസ്ഥാനികളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നവരുടെ ഓഫീസുകളിലും വീടുകളി...
തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും നാളെ ജനങ്ങൾക്കായി തുറക്കും Lulu Mall
Business, India, News

തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും നാളെ ജനങ്ങൾക്കായി തുറക്കും Lulu Mall

Lulu Mall ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറന്ന് ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ...
error: Content is protected !!