Friday, June 19
BREAKING NEWS


Blog

തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി Antony Raju
Kerala News, News, Politics

തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി Antony Raju

Antony Raju തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി. എതിർകക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്. ഇത് ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് .സുപ്രീം കോടതി ജസ്റ്റിസ് സി.ടി. രവികുമാര്‍ നവംബര്‍ ഏഴിലേക്ക് നീട്ടിയത്. 50 ഓളം തൊണ്ടിമുതലുകളിൽ ഒന്നിൽ മാത്രമാണ് ആരോപണമെന്നാണ് ആന്‍റണി രാജുവിന്‍റെ അഭിഭാഷകന്‍ ദീപക് പ്രകാശ് ഗൗരവമുള്ള കേസാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് മറുപടിയായി അറിയിച്ചത്. നേരത്തെ തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ സുപ്രീം കോടതി നൽകിയിരുന്നു. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ് ആൻറണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ആൻറണി രാജുവിന് അനുകൂലമായി സുപ്രീം കോടതി തുടരന്വേഷണത്തി...
150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ NABH നിലവാരത്തിലേക്ക് AYUSH
Health, Kerala News, News

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ NABH നിലവാരത്തിലേക്ക് AYUSH

AYUSH ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സര്‍ക്കാര്‍ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണസജ്ജമാക്കി ഒരുമിച്ച് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷന് അപേക്ഷിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ എന്‍.എ.ബി.എച്ച്. കേന്ദ്ര സംഘത്തിന്റെ അന്തിമ വിലയിരുത്തല്‍ നടന്നുവരികയാണ്. എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആതുരസേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ സാധിക്കും. മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. Also Read: https://panchayathuvartha.com/cpm-leader-and-vadakan...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു ED
Kerala News, News, Politics

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു ED

ED തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്‍റെ ഭാര്യ ബിന്ദു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. Also Read: https://panchayathuvartha.com/undressed-in-front-of-other-children-complaint-of-insulting-tribal-girl-students/ തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഎം നേതാവുമായ എം കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് തൃശൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകൾ ഉണ്ടായിരുന്നു എന്ന്...
മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വസ്ത്രം അഴിപ്പിച്ചു; ആദിവാസി വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതായി പരാതി Tribal girl
Kerala News, News

മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വസ്ത്രം അഴിപ്പിച്ചു; ആദിവാസി വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതായി പരാതി Tribal girl

Tribal girl ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളെ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ഷോളയൂര്‍ പൊലീസ് കേസെടുത്തു. ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് കേസ്. ഇന്നലെ വൈകിട്ടോടെയാണ് ഷോളയൂര്‍ ഹോസ്റ്റലിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്. കസ്തൂരി, ആതിര, സുജ, കൗസല്യ എന്നീ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. Also Read: https://panchayathuvartha.com/aadhaar-information-secure-center-rejects-moodys-report/ ഹോസ്റ്റലില്‍ ചര്‍മ്മരോഗങ്ങള്‍ ഉള്‍പ്പടെ ഉണ്ടാകുന്ന സാഹചര്യമുണ്ട്. ഇതിനാല്‍ കുട്ടികളോട് മറ്റുള്ളവരുടെ വസ്ത്രം മാറി ധരിക്കുന്ന ശീലം ഉണ്ടാകരുതെന്ന നിര്‍ദേ...
‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം’; മൂഡീസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രം Aadhaar
India, News

‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം’; മൂഡീസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രം Aadhaar

Aadhaar ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം. അവകാശവാദം തെറ്റാണെന്നും പ്രത്യേകിച്ച് തെളിവില്ലെന്നും കേന്ദ്രം പ്രതികരിച്ചു. 'ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമായ ആധിറിനെതിരെ യാതൊരു തെളിവിന്റേയും അടിസ്ഥാനമില്ലാതെ ചിലര്‍ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി നൂറ് കോടി ഇന്ത്യക്കാര്‍ ആധാറില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഐഎംഎഫും ലോക ബാങ്കും ആധാറിനെ പ്രശംസച്ചിട്ടുണ്ട്. Also Read: https://panchayathuvartha.com/canada-has-become-a-safe-haven-for-terrorists-sri-lanka-in-support-of-india/ സമാനമായ ഡിജിറ്റല്‍ ഐഡി സംവിധാനങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന് മനസിലാക്കാന്‍ പല രാജ്യങ്ങളും യുഐ...
ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി’; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക India
News, World

ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി’; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക India

India ഇന്ത്യ-കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക. കാനഡയെ രൂക്ഷമായി വിമർശിച്ചാണ് ശ്രീലങ്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങൾ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുകയാണെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി അഭിപ്രായപ്പെട്ടു. ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. യാതൊരു തെളിവുകളുമില്ലാതെയാണ് കാനഡ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ രംഗത്തുവന്നത്. ഇതേ സമീപനം അവർ ശ്രീലങ്കയോടും മുമ്പ് സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന കടുത്ത നുണയാണ് അന്ന് കാനഡ പറഞ്ഞത്. ശ്രീലങ്കയിൽ വംശഹത്യ നടക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാമെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് അലി സാബ്രി പ്രതികരിച്ചു. Also Read: https://panchayathuvartha.com/ram-temple-c...
രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നു; ഉദ്ഘാടനം ജനുവരിയിൽ Ram Temple
India, News

രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നു; ഉദ്ഘാടനം ജനുവരിയിൽ Ram Temple

Ram Temple അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ നിർമാണ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ട്രസ്റ്റ് അറിയിച്ചു. ഒന്നാം നിലയിലെ തൂണുകളുടെ നിർമാണം 50 ശതമാനം പൂർത്തിയായി. താഴത്തെ നിലയുടെ പ്രവൃത്തി നവംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ അവസാനത്തോടെ ഒന്നാം നിലയുടെ പണി പൂർത്തിയാക്കി 2024 ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. Also Read: https://panchayathuvartha.com/the-motor-vehicle-department-paid-rs-6-lakh-for-the-impounded-kanhangad-rdos-jeep/ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് 2024 ജനുവരി 21-23 തീയതികളിൽ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം അയക...
ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ മല്ലു ട്രാവലർ Mallu Traveler
Kerala News, News

ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ മല്ലു ട്രാവലർ Mallu Traveler

Mallu Traveler ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ ഷാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലർ. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു. https://www.youtube.com/watch?v=Akmqd1S8Nj8 അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട്...
ഭാവി തീരുമാനം സംബന്ധിച്ച് ജെഡിഎസ് കേരളഘടകത്തില്‍ ഭിന്നാഭിപ്രായം JDS
Kerala News, News, Politics

ഭാവി തീരുമാനം സംബന്ധിച്ച് ജെഡിഎസ് കേരളഘടകത്തില്‍ ഭിന്നാഭിപ്രായം JDS

JDS ഭാവി തീരുമാനം സംബന്ധിച്ച് ജെഡിഎസ് കേരളഘടകത്തില്‍ ഭിന്നാഭിപ്രായം. കര്‍ണാടകയില്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള ജെഡിഎസ് തീരുമാനത്തോടെയാണ് കേരളഘടകം ഭാവി തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായത്. സംസ്ഥാന പാര്‍ട്ടിയായി മുന്നോട്ടു പോകണോ അതോ ആര്‍ജെഡിയില്‍ ലയിക്കണമോ എന്നതിലാണ് ജെഡിഎസ് കേരള ഘടകത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്. എല്‍ജെഡിക്കൊപ്പം ആര്‍ജെഡിയില്‍ ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയെ അനുകൂലിക്കുന്ന വിഭാഗം. ഇല്ലെങ്കിൽ സിഎം ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ ജെഡിഎസിൽ നിന്ന് പിളർന്ന് മാറിയ വിഭാഗമായി നിൽക്കണമെന്ന നിലപാടും കൃഷ്ണൻകുട്ടി വിഭാഗം മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന പാര്‍ട്ടിയായി സ്വതന്ത്രമായി നില്‍ക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം. Also Read: https://panchayathuvartha.com/c...
കാവേരി നദീജലത്തര്‍ക്കം; ബെംഗളൂരുവില്‍ ബന്ദ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു Bandh
India, News

കാവേരി നദീജലത്തര്‍ക്കം; ബെംഗളൂരുവില്‍ ബന്ദ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു Bandh

Bandh തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ബന്ദ്. എന്നാല്‍ 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. Also Read: https://panchayathuvartha.com/the-motor-vehicle-department-paid-rs-6-lakh-for-the-impounded-kanhangad-rdos-jeep/ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ പോലീസ് തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളം വിട്ടു കൊടുത്താല്‍ കര്‍ണാടകയിലെ കര്‍ഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബെംഗളൂരുവില്‍ യോഗംചേര്‍ന്ന് 29-ന് കര്‍ണാടക ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ...
error: Content is protected !!