Thursday, February 6
BREAKING NEWS


ക്യാമ്പസ് ഫ്രണ്ടും പോലീസും ഏറ്റുമുട്ടി

By sanjaynambiar

മലപ്പുറം : ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നൂറ്റിയമ്ബതില്‍ അധികം പ്രവര്‍ത്തകരാണ് മലപ്പുറത്തെ ജി എസ് ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

പൊലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ എ റൗഫിനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയുടെ ഭാഗമാണ് അറസ്‌റ്റെന്ന് ആരോപിച്ചാണ് മാര്‍ച്ച്‌.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ റൗഫിനു പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെ‌ന്റ് സംശയിക്കുന്നത്. ഇതില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. രാജ്യംവിടാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് റൗഫിനെ കസ്റ്റഡിയിലെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!