Tuesday, October 14
BREAKING NEWS


Kozhikode

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം Rape Arrest
Kozhikode

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം Rape Arrest

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നല്‍കിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. Rape Arrest 2023 മാര്‍ച്ച്‌ മാസം ആദ്യം സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്ബിലുളള ഫ്ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌണ്‍ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണര്‍ ബിജുരാജ് പി അറസ്റ്റ് ചെയ്തത്. https://www.youtube.com/watch?v=DIuYIrqg8k4 കണ്ണൂരില്‍ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു നല്‍കി. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരില്‍ നിന്നും ...
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ
Election, Kozhikode

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും. ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2 ന് നടക്കും ...
ഷിഗെല്ല : അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്
Around Us, Kozhikode

ഷിഗെല്ല : അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്

വ്യക്തി ശുചിത്വം പ്രധാനം,രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്ബില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപോര്‍ട് ചെയ്തവരുടെ എണ്ണം അന്‍പത് കടന്നു. ആരോഗ്യ വകുപ്പ് വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍. മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കൂടി വെള്ളത്തി...
ഷിഗല്ല പടരുന്നു, ജാഗ്രത പാലിക്കണം, രോഗത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ
Kozhikode

ഷിഗല്ല പടരുന്നു, ജാഗ്രത പാലിക്കണം, രോഗത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ

കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിനെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും പരിശോധനയിൽ ആറു കേസുകളിൽ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയു ചെയ്തു. ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകുകയും ചെയ്തു. അങ്കണവാടികളിലും മറ്റും ഒ.ആർ.എസ് പാക്കറ്റുകൾ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. വയറിളക്കവും മ...
ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ
Crime, Kozhikode

ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

കോഴിക്കോട് : കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകൻ ബി.എ. ആളൂരിനെ അനുവദിക്കണമെന്ന അപേക്ഷ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ആയുധമാക്കുമെന്നതിനാൽ നിയമവിരുദ്ധമായ ഈ അപേക്ഷ അനുവദിക്കരുതെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ. കെ. ഉണ്ണികൃഷ്ണൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. കൂടത്തായി കൊലപാതക പരമ്പര കേസുകൾ ജനുവരി 11ന് വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.രാഗിണി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അപേക്ഷ നൽകിയത്. ജോളിക്ക് 30 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുണ്ടെന്നും നാലാം പ്രതി മനോജ് ഉൾപ്പെടെ ജോളിക്ക് പണം നൽകാനുണ്ടെന്നും പറഞ്ഞിരുന്നു. അനുകൂലമായി പറയാത്ത സാക്ഷികൾക്കെതിരെ പ...
സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച്​ പിരിച്ചുവിട്ടു
Around Us, Kozhikode

സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച്​ പിരിച്ചുവിട്ടു

കാരണം കാരാട്ട്​ ഫൈസലി​ന്റെ വിജയം കോഴിക്കോട്​: കൊടുവള്ളി നഗരസഭയില്‍ കാരാട്ട്​ ഫൈസല്‍ മത്സരിച്ച്‌​ വിജയിച്ച​ ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച്​ കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനമായി. സി.പി.എം കോഴിക്കോട്​ ജില്ല കമ്മിറ്റിയാണ്​ താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇതിനെ പറ്റിയുള്ള​​ നിര്‍ദേശം നല്‍കിയത്​.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്ബത്തുകാവ്​ വാര്‍ഡില്‍നിന്നും എല്‍.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ നഗരസഭയിലെത്തിയത്​. ഇപ്പോൾ ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്​ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട്​ ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ പൂജ്യം വോട്ടാണ്​ കിട്ടിയത്​. വിവാദമായ സ്വര്‍ണക്കടത്ത്​ കേസില്‍ ചോദ്യം ചെയ്യലിന്​ വിധേയനായ ഫൈസലി​ന്റെ സ്​ഥാനാര്‍ഥിത്വം വിവാ...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി
Kozhikode

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. ഉച്ചയ്ക്ക് 2 മണിയോടെയാണ് സൈനുല്‍ ആബിദ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുല്‍ ആബിദ്, ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ എട്ടിന് സൈനുല്‍ ആബിദും ജ്വല്ലറി എംഡി പൂക്കോയ തങ്ങള്‍ മകന്‍ ഹിഷാം എന്നിവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. ...
‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍
Kozhikode

‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍

കോഴിക്കോട്‌: കൊടുവള്ളി നഗരസഭ 15-ാം വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച കാരാട്ടു ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍. സി.പി.എം. മുന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാ വിവാദം ഈ തെരഞ്ഞെടുപ്പ്‌ കാലത്തും സജീവ ചര്‍ച്ചയായിരുന്നു. വിജയത്തിനു പിന്നാലെ പുതിയ മിനി കൂപ്പറില്‍ കയറിനിന്ന്‌ ഫൈസല്‍ വിജയ ജാഥ നടത്തി. ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്ബത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്...
ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്
Election, Kozhikode

ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്

ഒഞ്ചിയത്ത് ആര്‍എംപിക്ക് തിരിച്ചടി. 2, 3 വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബ് പരാജയപ്പെട്ടു.നിര്‍ണായക സീറ്റുകള്‍ നഷ്ടമായെങ്കിലും ഒഞ്ചിയത്ത് ഭരണം ആര്‍എംപി നേടി.
കൊടുവള്ളിയില്‍ ലീഗ് സീറ്റ് നല്‍കാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു
Election, Kozhikode

കൊടുവള്ളിയില്‍ ലീഗ് സീറ്റ് നല്‍കാതെ സ്വതന്ത്രനായി മത്സരിച്ച മജീദ് മാസ്റ്റര്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ മുസ്ലിം ലീഗ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എപി മജീദ് മാസ്റ്റര്‍ വിജയിച്ചു. 56 വോട്ടുകള്‍ക്കാണ് മജീദ് മാസ്റ്റര്‍ വിജയിച്ചത്.കൊടുവള്ളി നഗരസഭയില്‍ ഫലം വന്ന 5 ഡിവിഷനുകളും യുഡിഎഫ് ജയിച്ചു
error: Content is protected !!