Thursday, December 12
BREAKING NEWS


സി.പി.എം ചുണ്ടപ്പുറം ബ്രാഞ്ച്​ പിരിച്ചുവിട്ടു

By sanjaynambiar

കാരണം കാരാട്ട്​ ഫൈസലി​ന്റെ വിജയം

കോഴിക്കോട്​: കൊടുവള്ളി നഗരസഭയില്‍ കാരാട്ട്​ ഫൈസല്‍ മത്സരിച്ച്‌​ വിജയിച്ച​ ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച്​ കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനമായി. സി.പി.എം കോഴിക്കോട്​ ജില്ല കമ്മിറ്റിയാണ്​ താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇതിനെ പറ്റിയുള്ള​​ നിര്‍ദേശം നല്‍കിയത്​.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്ബത്തുകാവ്​ വാര്‍ഡില്‍നിന്നും എല്‍.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ നഗരസഭയിലെത്തിയത്​.

ഇപ്പോൾ ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്​ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട്​ ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ പൂജ്യം വോട്ടാണ്​ കിട്ടിയത്​. വിവാദമായ സ്വര്‍ണക്കടത്ത്​ കേസില്‍ ചോദ്യം ചെയ്യലിന്​ വിധേയനായ ഫൈസലി​ന്റെ സ്​ഥാനാര്‍ഥിത്വം വിവാദമായ പശ്ചാത്തലത്തില്‍ സി.പി.എം​ ജില്ല കമ്മിറ്റി അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു
.
പകരം, ഐ.എന്‍.എലി​െന്‍റ ഒ.പി. അബ്​ദുല്‍ റഷീദിനെ സ്​ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍, വാര്‍ഡില്‍ 568 വോട്ട്​ നേടി ഫൈസല്‍ വിജയിച്ചപ്പോള്‍ റഷീദിന്​ ഒരുവോട്ടുപോലും ലഭിച്ചില്ല. യു.ഡി.എഫ്​ സ്​ഥാനാര്‍ഥി കെ.കെ.എ. കാദര്‍ 495 വോട്ട്​ നേടിയപ്പോള്‍ ബി.ജെ.പി സ്​ഥാനാര്‍ഥി സദാശിവന്‍ നേടിയത്​ 50 വോട്ട്​. കാരാട്ട്​ ഫൈസലി​െന്‍റ അപരനായി മത്സരിച്ച കെ. ഫൈസല്‍ ഏഴു വോട്ടു നേടിയപ്പോഴാണ്​ ഇടതു സ്​ഥാനാര്‍ഥിക്ക്​​ ഒരു വോട്ടുപോലും ​നേടാനാവാതെ പോയത്​. സ്​ഥാനാര്‍ഥിയുടെ അടുപ്പക്കാര്‍ പോലും അദ്ദേഹത്തിന്​ വോട്ടു ചെയ്​തില്ല. സ്​ഥാനാര്‍ഥി മറ്റൊരു വാര്‍ഡിലുള്ളയാള്‍ ആയതിനാല്‍ സ്വന്തം വോട്ടും ലഭിച്ചില്ല.

മത്സരിപ്പിക്കേണ്ടെന്ന്​ ജില്ല കമ്മിറ്റി തീരുമാനമെടുത്തെങ്കിലും എല്‍.ഡി.എഫ്​ സംവിധാനങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തന സജ്ജമായത്​ കാരാട്ട്​ ഫൈസലിന്​ വേണ്ടിയായിരുന്നു. ഇ​വി​ടെ ഒ​രു ബൂ​ത്ത് കെ​ട്ടി എ​ന്ന​ത​ല്ലാ​തെ റ​ഷീ​ദി​നാ​യി എ​ല്‍.​ഡി.​എ​ഫ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യി​രുന്നില്ല. എ​ല്‍.​ഡി.​എ​ഫി​നൊ​പ്പം നി​ല്‍​ക്കേ​ണ്ട​വ​ര്‍ ഫൈ​സ​ലി​ന് വേ​ണ്ടി​യായിരുന്നു പ്ര​ചാ​ര​ണം ന​ട​ത്തിയത്. ഒരു വോട്ടുപോലും ഇടതു സ്​ഥാനാര്‍ഥിക്ക്​ ലഭിക്കാതെ ആ വോട്ടുകളെല്ലാം ഫൈസലിന്​ ലഭിക്കുന്ന തരത്തിലേക്ക്​ എല്‍.ഡി.എഫ്​ നടത്തിയ പ്രവര്‍ത്തനം കൂടിയാണ്​ വിജയം കണ്ടത്​. ഫലപ്രഖ്യാപന ശേഷം സി.പി.എമ്മിന്റെ കൊടിയേന്തിയായിരുന്നു അണികള്‍ കാരാട്ട്​ ഫൈസലിനൊപ്പം ആഹ്ലാദ പ്രകടനത്തിന്​ ഇറങ്ങിയത്​.ഇതൊക്കെയാണ് ജില്ലാകമ്മറ്റിയെ ചൊടിപ്പിച്ചതും

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!