Friday, January 17
BREAKING NEWS


ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ‘ നമ്മള്‍’ ഓര്‍മ്മകളില്‍ ഭാവന

By sanjaynambiar
ഭാവനയുടെ സിനിമ അരങ്ങേറ്റത്തിന് 20 വയസ്സും. വിജയവും പരാജയവും വലിയ വിവാദങ്ങളും 2 ദശാബ്ദക്കാലം. 

മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷ സിനിമകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഭാവനയ്ക്ക് ആശംസകളുമായി സിനിമ ലോകം എത്തുകയാണ്.

ഭാവന തന്റെ 20 വര്‍ഷത്തെ കരിയറിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ‘ നമ്മള്‍’ ഓര്‍മ്മകളില്‍ ഭാവന

ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം പങ്കുവച്ച് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലാണ് പരിമളം എന്ന കഥാപാത്രമായി ഭാവന തന്റെ സിനിമയിലേക്കുളള അരങ്ങേറ്റം കുറിക്കുന്നത്.

20 വര്‍ഷം മുൻപ് നമ്മള്‍ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നുവെന്ന് ഭാവന പറയുന്നു. അവിടെ നിന്ന് നിരവധി വിജയവും പരാജയവും ഏറ്റുവാങ്ങിയാണ് ഇന്നത്തെ ഭാവനയായി എത്തി നില്‍ക്കുന്നത്.

അന്ന് ഒപ്പമുണ്ടായിരുന്ന ജിഷ്ണുവിനേയും അച്ഛനെയും ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഇന്നും ഒരു തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നതെന്നും ഭാവന പറയുന്നു.

ഭാവനയുടെ വാക്കുകള്‍:

”ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതേ ദിവസമാണ് ഞാന്‍ ‘നമ്മള്‍’ എന്ന മലയാള സിനിമയുടെ സെറ്റിലേക്ക് നടന്നു കയറിയത്. കമല്‍ സാര്‍ സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്.

അന്ന് ഞാന്‍ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീര്‍ന്നു, തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ പറഞ്ഞതെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ തന്നെ അന്നൊരു കുട്ടിയായിരുന്നു, എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷേ, ഇന്ന് എനിക്കറിയാം, അന്ന് എനിക്ക് കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു.

അങ്ങനെ നിരവധി വിജയങ്ങള്‍, നിരവധി പരാജയങ്ങള്‍, സന്തോഷം, സ്നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുത്തത്

ഞാന്‍ ഇപ്പോഴും പഠിക്കുകയും എന്നെ തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കുമ്‌ബോള്‍ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്.

ഒരു പുതുമുഖമെന്ന നിലയില്‍ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയും ആണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. 

ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ അന്നത്തെ ആ പുഞ്ചിരി അമൂല്യമാണ്, അതും ഞാന്‍ മിസ് ചെയ്യുന്നു. ചിത്രങ്ങള്‍ക്ക് ജയപ്രകാശ് പയ്യന്നൂരിന് നന്ദി. ”-ഭാവന കുറിച്ചു.

  • ഭാവന പങ്കുവച്ച ചിത്രത്തില്‍ മറ്റൊരു യാദൃച്ഛികത കൂടി ഉണ്ട്. നടന്‍ ഷൈന്‍ ടോമിനെയും ഭാവനയ്ക്കു പുറകിലായി കാണാം. ഷൈന്‍ ടോം ആദ്യമായി അഭിനയിച്ച ചിത്രമാണ് നമ്മള്‍.

സിനിമയില്‍ ഒരു ബസ് യാത്രയ്ക്കാരനായാണ് അദ്ദേഹം എത്തിയത്. അന്ന് സംവിധായകന്‍ കമലിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈന്‍.

നമ്മള്‍ സിനിമയ്ക്കു ശേഷം ഒന്‍പത് വര്‍ഷത്തിനുശേഷമാണ് ഗദ്ദാമ എന്ന കമല്‍ ചിത്രത്തിലൂടെ ഷൈന്‍ മുഴുനീള വേഷത്തിലെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!