Thursday, November 21
BREAKING NEWS


Kozhikode

താ​നു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​ര്‍ ആ​രോ​ഗ്യ വകുപ്പുമായി ബന്ധപ്പെടണം; എം.​കെ. രാ​ഘ​വ​ന് കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു
Kerala News, Kozhikode, Latest news

താ​നു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​ര്‍ ആ​രോ​ഗ്യ വകുപ്പുമായി ബന്ധപ്പെടണം; എം.​കെ. രാ​ഘ​വ​ന് കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​ന് കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെയാണ് അ​ദ്ദേ​ഹം ഇക്കാര്യം വ്യക്തമാക്കിയത് . ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ താ​നു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ എം​പി ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ക്കു​ക​യി​ല്ലെ​ന്നും അ​റി​യി​ച്ചു. ...
നിയന്ത്രണം വിട്ട മിനിലോറി കിണറിലേക്ക് കുതിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്
Kozhikode

നിയന്ത്രണം വിട്ട മിനിലോറി കിണറിലേക്ക് കുതിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്

മുക്കം പുല്‍പ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കിണറിലേക്കു മറിഞ്ഞു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തില്‍ നിര്‍ത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറില്‍ പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലോറ്റിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം തലനാരിഴക്ക് ഒഴിവായത്. ഒരാളുടെ കാലിന് സാരമായ പരിക്കുണ്ട്. മറ്റേയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുക്കം ഫയര്‍ഫോഴസ്, പോലീസ്, സന്നദ്ധ സേനാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ...
കരിപ്പൂരിൽ സ്വർണവേട്ട; ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കുള്ളില്‍ കടത്താൻ ശ്രമിച്ച  സ്വർണം പിടികൂടി
Kozhikode

കരിപ്പൂരിൽ സ്വർണവേട്ട; ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കുള്ളില്‍ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം  പിടിച്ചു.ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്‌. ...
ദേശീയ പണിമുടക്ക് വിജയം; അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എളമരം കരീം.
Kozhikode, Politics

ദേശീയ പണിമുടക്ക് വിജയം; അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എളമരം കരീം.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്ക് വിജയമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി വ്യക്തമാക്കി. അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ റ്വെല്ലുവിളിയാണ് തൊഴിലാളികളുടെ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണിമുടക്കില്‍ സംസ്ഥാനം ഏറെക്കുറേ സ്തംഭിച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്ത് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റില്‍ ഹാജരായത് 17 പേര്‍ മാത്രമാണ്. 48000 ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. കോഴിക്കോട് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത...
വിമതരെ പൂട്ടാന്‍ കെപിസിസി; ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ പുറത്ത്; നടപടി പാര്‍ട്ടി പദവികള്‍ പോലും പരിഗണിക്കാതെ.
Kozhikode, Politics, Wayanad

വിമതരെ പൂട്ടാന്‍ കെപിസിസി; ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ പുറത്ത്; നടപടി പാര്‍ട്ടി പദവികള്‍ പോലും പരിഗണിക്കാതെ.

വയനാട്ടിലും പാലക്കാട്ടും തദ്ദേശതെരഞ്ഞടുപ്പില്‍ തലവേദന സൃഷ്ടിക്കുന്ന വിമതര്‍ക്കെതിരെ കെപിസിസി നടപടിയെടുത്തു. പാലക്കാട്ട് കെപിസിസി അംഗത്തെയും ഡിസിസി ജനറല്‍ സെകട്ടറിയെയും പുറത്താക്കി. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവര്‍ക്കതിരെ, പാര്‍ട്ടി പദവികള്‍ പരിഗണിക്കാതെയാണ് നടപടി. പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഭവദാസ്, കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി) എന്നിവരുള്‍പ്പെട 13 പേരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. വയനാട്ടില്‍ വിമത പ്രവര്‍ത്തനം നടത്തിയ 12 പേരെ വയനാട് ഡിസിസി പുറത്താക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളെയും, പ്രവര്‍ത്തകരെയുമാണ് പുറത്താക്കിയത്. കെ മുരളീധരനു പിന്നാലെ കെ സുധാകരനും കെപിസിസി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയ...
കെ എം ഷാജിക്കെതിരായ അന്വേഷണം; ഷാജിയുമൊത്തുസ്ഥലം വാങ്ങിയതിന്റെ രേഖകള്‍ എം കെ മുനീര്‍ ഇ ഡിക്ക് കൈമാറി, ഇ ഡി മുനീറിനെയും ചോദ്യം ചെയ്യും, വിളി കാത്ത് മുനീർ…
Breaking News, Crime, Kozhikode

കെ എം ഷാജിക്കെതിരായ അന്വേഷണം; ഷാജിയുമൊത്തുസ്ഥലം വാങ്ങിയതിന്റെ രേഖകള്‍ എം കെ മുനീര്‍ ഇ ഡിക്ക് കൈമാറി, ഇ ഡി മുനീറിനെയും ചോദ്യം ചെയ്യും, വിളി കാത്ത് മുനീർ…

കോഴിക്കോട് : 2010 ലാണ് എം കെ മുനീർ കെ എം ഷാജിയുമൊത്ത് ഭൂമി വാങ്ങുന്നത്. ഇതിന്‍റെ രേഖകള്‍ എം കെ മുനീര്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി. എം കെ മുനീറിന്റെ സഹായി ഇത് സംബന്ധിച്ച രേഖകള്‍ ഇ ഡി ഓഫീസില്‍ എത്തിക്കുകയായിരുന്നു.അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടത്. കെ എം ഷാജി കള്ളപ്പണം ഉപയോഗിച്ചാണോ ഭൂമി വാങ്ങിയതെന്നാണ് ഇഡി പരിശോധിക്കുന്നത്. കെ എം ഷാജിയുടെ ഭാര്യ, ഭാര്യയുടെ ബന്ധു, എം കെ. മുനീറിന്റെ ഭാര്യ എന്നിവരുടെ പേരിലാണു 2010ല്‍ കോഴിക്കാട് മാലൂര്‍ കുന്നില്‍ 93 സെന്റ് ഭൂമി വാങ്ങിയത്. ഷാജി ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വീടു നിര്‍മിച്ചു. എ കെ മുനീറിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വിറ്റു. ...
error: Content is protected !!