കോഴിക്കോട് എംപി എം.കെ. രാഘവന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ എംപി ഓഫിസ് പ്രവര്‍ത്തിക്കുകയില്ലെന്നും അറിയിച്ചു.
![Why Congress has chosen to field MK Raghavan from Kozhikode for third time in a row | The News Minute](https://www.thenewsminute.com/sites/default/files/styles/w750xh500/public/MK%20Raghavan_Congress.jpg?itok=qQ77OO5b)