ഒരൊറ്റ യാത്രക്കാരനുവേണ്ടി കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ് KSRTC
KSRTC ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍.
ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസില്‍ അയച്ച ശേഷമാണ് ബസ് തിരികെ ഓടിയത്. യാത്രക്കാരന്‍ ചമ്ബകശേരി ഞാറക്കാട്ടില്‍ എന്‍എ അഷ്‌റഫിന്റെ പരാതിയില്‍ ഡ്രൈവര്‍ രവീന്ദ്രന്‍, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.youtube.com/watch?v=fgF04dOuT20
സെപ്റ്റംബര്‍ 2ന് രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനില്‍നിന്ന് തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്‌റഫ് ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജങ്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം.
സ്റ്റാന്‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് ശഠിച്ച അഷ്‌റഫിനെയും കൊണ്ട് ബസ്...










