ശമ്പളം കിട്ടിയില്ല; അടച്ചിട്ട റിസോർട്ടിൽനിന്ന് 2.5 കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു
കുമളി : ശമ്പളം ലഭിക്കാത്തതിന്റെപേരിൽ തേക്കടിയിലെ റിസോർട്ടിൽനിന്ന് മാനേജരുടെ നേതൃത്വത്തിൽ മോഷ്ടിച്ചുകടത്തിയത് 2.5 കോടി രൂപയുടെ വസ്തുക്കൾ. റിസോർട്ട് ഉടമകളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനേജരുൾപ്പെടെ മൂന്നുപേർ പിടിയിൽ. റിസോർട്ട് മാനേജർ ഹരിപ്പാട് സ്വദേശി രതീഷ് പിള്ള(36), സെക്യൂരിറ്റികളായ നീതിരാജ് (36), പ്രഭാകരപിള്ള (61) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ സാജ് ജംഗിൾ വില്ലേജ് റിസോർട്ടിലാണ് മാസങ്ങളോളംനീണ്ട മോഷണപരമ്പര അരങ്ങേറിയത്. റിസോർട്ടിന്റെ കരാർകാലാവധി ജനുവരിയിൽ അവസാനിച്ചതോടെ സുരക്ഷാവിഭാഗം ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം മാസങ്ങളായി മുടങ്ങാൻ തുടങ്ങിയതോടെ റിസോർട്ടിലെ ടി.വി., എ.സി. തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ഇവർ വിൽക്കാൻ തുടങ്ങി.
സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡൗണായതോടെ റിസോർട്ടിലെ മാനേജർ സ്ഥലത്തെത്തി. ഇയാൾക്കും ശമ്പള...