Friday, August 1
BREAKING NEWS


Thiruvananthapuram

‘സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’; കോൺഗ്രസിൽ പോര് രൂക്ഷം
Around Us, Thiruvananthapuram

‘സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’; കോൺഗ്രസിൽ പോര് രൂക്ഷം

തിരുവനന്തപുരം : കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും കെപിസിസി ആസ്‌ഥാനത്ത്‌. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ്‌ ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ എംഎല്‍എ ഹോസ്റ്റലിനു മുന്നിലും ഇത്തരം ബോ‍ര്‍ഡുകള്‍ ഉണ്ട്‌. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് പോസ്റ്ററുകള്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയെ തുടർന്ന്‌ കോൺഗ്രസിൽ കലാപം രൂക്ഷമായതാണ്‌ നേതാക്കൾക്കെതിരെയും നേതൃമാറ്റം ആവശ്യപ്പെട്ടും വരുന്ന പോസ്‌റ്ററുകൾക്കും ഫ്‌ളക്‌സുകൾക്കും പിന്നിൽ. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററിൽ പറയുന്നു. വി എസ്‌ ശിവകുമാറിനും തലസ്‌ഥാനത്തെ നേതാക്കൾക്കും എതിരെയാണ്‌ ഇന്നലെ പോസ്‌റ്ററുകൾ വന്നത്‌. ...
‘തുടര്‍ഭരണത്തിന് സാധ്യത’യെന്ന് സിപിഎം, കിറ്റ് വിതരണം തുടരും, ബിജെപി വളര്‍ച്ച പരിശോധിക്കും
Thiruvananthapuram

‘തുടര്‍ഭരണത്തിന് സാധ്യത’യെന്ന് സിപിഎം, കിറ്റ് വിതരണം തുടരും, ബിജെപി വളര്‍ച്ച പരിശോധിക്കും

കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനയുള്‍പ്പടെയുള്ള കാര്യങ്ങളും തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്‌തെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യകിറ്റ് വിതരണം തുടരാനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബര്‍ 22 മുതല്‍ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശതെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയം പാര്‍ട്ടിക്ക് ഊര്‍ജമാവുകയും ചെയ്യും. അതേസമയം, നഗരമേഖലകളില്‍ ബിജെപിയുടെ കടന്നുകയറ്റത്തില്‍ ...
കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും
Thiruvananthapuram

കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും

കെഎസ്ആര്‍ടിസി യുടെ മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും. അതേസമയം ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി നിലനിര്‍ത്തും. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. ...
അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയില്‍ സൗജന്യയാത്ര
Thiruvananthapuram

അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയില്‍ സൗജന്യയാത്ര

അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളില്‍ വിവിധ സൈക്കോളജിക്കല്‍, മെഡിക്കല്‍, ലീഗല്‍ ആവശ്യങ്ങള്‍ക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യയാത്ര അനുവദിക്കുന്നത്. യൂബര്‍ ടാക്‌സിയുടെ സിഎസ്ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യയാത്ര നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പ്, പോലിസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതനുസരിച്ചാണ് ട്രിപ്പുകള്‍ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ...
‘ജയിലില്‍ ഭീഷണി’; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്
Thiruvananthapuram

‘ജയിലില്‍ ഭീഷണി’; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

ജയിലില്‍ ഭീക്ഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം സ്വപ്നയ്ക്ക് ജയിലില്‍ ഭീക്ഷണിയില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ...
എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും
Education, Thiruvananthapuram

എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥ...
എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ മാപ്പ് പറയണം
Thiruvananthapuram

എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ മാപ്പ് പറയണം

ഇടുതപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ നിരന്തരം അപവാദ പ്രചരണം നടത്തിയ ബിജെപിയും, യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിപ്പൊക്കിയ നുണപ്രചരണങ്ങളെ അതിജീവിച്ചാണ് ഇടതു ജനാധിപത്യമുന്നണി ഈ വിജയം നേടിയതെന്നും എം എന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ കാനം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളോടൊപ്പം നിന്നു നടത്തിയ പ്രവര്‍ത്തനങ്ങളോടുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. അതിന് പോറലേല്‍പ്പിക്കാന്‍ ചോരതന്നെ കൊതുകിന് കൗതുകം എന്നമട്ടില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ ശ്രമങ്ങളെയും ജനങ്ങള്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് കൈവരിച്ച വിജയത്തെ വിലകുറച്ചുകാണാനും അപവാദ പ്രചാരണം തുടരാനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇരുന്നൂറ് സീറ്റുകളിലെങ്കിലും ബിജെപിയുടെ നിലമെച്ച...
മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി പൊലീസ് കണ്ടെത്തി
Thiruvananthapuram

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി പൊലീസ് കണ്ടെത്തി

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപിന്റെ നേത്യത്വത്തിലാണ് നടപടി.
പ്രദീപിന്റെ മരണം കൊലപാതകം ??
Crime, Thiruvananthapuram

പ്രദീപിന്റെ മരണം കൊലപാതകം ??

സംശയം ഉണർത്തി സാഹചര്യ തെളിവുകൾ; വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല തിരുവനന്തപുരം : തിങ്കളാഴ്ച വൈകിട്ട് നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് അന്തരിച്ചത്. ജയ്‌ഹിന്ദ്‌ ,കൈരളി , മീഡിയവൺ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രദ്ധയനായ വാർത്ത അവതാരകനായിരുന്നു പ്രദീപ്. ഭരണകക്ഷിയെ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു പ്രദീപ് ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത് . ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നതും .വാർത്ത അവതരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന പ്രദീപിന് ശത്രുക്കൾ ഏറെയായിരുന്നു. ഇക്കാരണത്താൽ തന്നെ അപകടം കൊലപാതകമാണെന്ന സംശയത്തിൽ ആണ് പോലീസും. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല യൂട്യൂബിലെയും സൂപ്പർ അവതാരകൻ ആയ പ്രദീപിനെ ഇടിച്ച് വീഴ്ത്തിയത് ഒരു ടിപ്പർ ലോറിയാണെന്നാണ് സൂചന ...
മാധ്യമ പ്രവർത്തകൻ  വാഹനാപകടത്തില്‍ മരിച്ചു
Kerala News, Latest news, Thiruvananthapuram

മാധ്യമ പ്രവർത്തകൻ വാഹനാപകടത്തില്‍ മരിച്ചു

വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. എസ്. വി പ്രദീപ് ആണ് മരിച്ചത്. തിരുവനന്തപുരം നഗരത്തിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 3മണിയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡലപത്തിൽ വച്ച് സംഭവം നടന്നത്. മംഗളം, മീഡിയ വൺ, ജയ്ഹിന്ദ്, ന്യൂസ് 18, കൈരളി, തുടങ്ങിയ ചാനലുകളിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിരുന്നു. ...
error: Content is protected !!