Wednesday, November 20
BREAKING NEWS


Death

കോഴിക്കോട് വന്ദേഭാരത് ഇടിച്ച് ഒരാള്‍ മരിച്ചു
Death, Kerala News

കോഴിക്കോട് വന്ദേഭാരത് ഇടിച്ച് ഒരാള്‍ മരിച്ചു

ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് വന്ദേഭാരത് ഇടിച്ച് മരിച്ചത്. കേള്‍വിക്കുറവുള്ള ഹമീദ് വീട്ടില്‍ നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു. ...
എലി ശല്യം മൂലം വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Death, Kerala News

എലി ശല്യം മൂലം വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയിൽ സ്കൂൾ വിദ്യാർത്ഥിനി വിഷം ചേർത്ത് വച്ച തേങ്ങകഷ്ണം കഴിച്ചതിനെ തുടർന്ന് മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു. ഇത് അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും....
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
Death, Kerala News

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്. കണ്ണൂര്‍ പിലാത്തറ സ്വദേശിയും മോഡല്‍ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഷാസില്‍ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷാസില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക പി.ആയിഷയുടെയും മകനാണ്. സഹോദരൻ: റിഹാം. രാത്രിയും പകലും എത്ര തിരക്കുണ്ടെങ്...
ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ
Accident, Death, Kozhikode

ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ...
ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു
Death, Kerala News

ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു

ഹരിപ്പാട് : ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സർക്കാർ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ചെറുതന ആനാരി വലിയപറമ്പിൽ ഉത്തമന്‍റെ ഭാര്യ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. വിത്തു ഉൽപാദന കേന്ദ്രത്തിലെ കൃഷിയിടം ഒരുക്കുന്നതിനിടെ ശക്തമായ മഴയെ തുടർന്ന് കരയിലേക്ക് നടന്നു വരവെ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. സഹതൊഴിലാളികളും  ജീവനക്കാരും  ചേർന്ന് ശ്യാമളയെ ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ:  ഉമേഷ്, സുമേഷ്. മരുമക്കൾ:  നീതു , രേവതി സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു.  ഗ...
ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 9 ആയി
Death, National

ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 9 ആയി

ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം 9 ആയി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു വീണത്. ബീഹാറിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും. 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. അതിൽ 13 പേരെ രക്ഷപ്പെടുത്തി. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്. അതേസമയം, കൃത്യമായ അനുമതിയില്ലാതെയാണ് കെട്ടിട നിർമാണം നടന്നതെന്നാണ് കണ്ടെത്തൽ. ബിൽഡർ, കരാറുകാരൻ, ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള ഇത്തരം നിർ...
അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി
Death, Kerala News

അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക....
എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ നെഞ്ചുലഞ്ഞ് വീടും നാടും
Death, Kerala News

എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ നെഞ്ചുലഞ്ഞ് വീടും നാടും

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ നെഞ്ചുലഞ്ഞ് വീടും നാടും. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച അദ്ദേഹത്തിന്റെ മൃതദേഹം കളക്ടറേറ്റിൽ പൊതുദർശനം തുടരുകയാണ്. ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രം​ഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ കളക്ടറേറ്റിലെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷമാണ് എഡിഎം നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2 മണിക്ക് മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരിക്കും നവീന്റെ സംസ്കാരം. നവീൻ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവർത്തകരുടെ സാക്ഷ്യപ്പെടുത്തൽ. പത്തനംതിട്ടയിൽ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീൻ. അവിടേക്കാണ് ചേതനയറ്റ ...
ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു
Death, National

ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ ഹരീഷ് കുമാർ ബാലക് രാമിനെയാണ് അറസ്റ്റ് ചെയ്തത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും കൊലപാതകികൾക്ക് പണം നൽകിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബാ സിദ്ദിഖി പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലും രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. 1999, 2004, 2009 വർഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്നും തുടർച്ചയായി വിജയിച്ച നേതാവ്. മഹാരാഷ്ട്രയു...
കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി, 42കാരനെ കൊലപ്പെടുത്തി യുവാവ്
Death, India

കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി, 42കാരനെ കൊലപ്പെടുത്തി യുവാവ്

കടമായി വാങ്ങിയ 500 രൂപ തിരിച്ച് തരാൻ താമസിച്ചു. 42കാരനായ ദിവസ വേതനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീൻ എന്ന 42കാരനാണ് ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഇരിക്കുകയായിരുന്ന സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ എത്തി. പണം തിരികെ നൽകാൻ വൈകുന്നതിനേ ചൊല്ലി പവൻ സലാവുദ്ദീനുമായി തർക്കത്തിലായി. ഇതിന് പിന്നാലെ തന്റെ ബൈക്കിൽ ഒരിടം വരെ പോകാൻ പവൻ സലാവുദ്ദീനോട് നിർബന്ധിക്കുകയായിരുന്നു. നിർബന്ധം സഹിക്കവയ്യാതെ ഇയാൾക്കൊപ്പം പോയ 42കാരനെ രാത്രി വൈകി അവശ നിലയിൽ വീടിന് വെളിയിൽ ഉപേക്ഷിച്ച് പവൻ പോവുകയായിരുന്നു. പരിക്കേറ്റ 42കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വീട്ടിലേക്ക് ഇരച്ചെത്തിയ പവൻ 500 രൂപയേ ചൊല്ലി ഭർത്താവിനോട് ഏറെ നേരം തർക്കിച്ചു. സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വ...
error: Content is protected !!