പ്രേക്ഷകരുടെ ആവേശമുണർത്തി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ
സിനിമാ അഭിനയരംഗത്ത് പതിനൊന്നു വർഷങ്ങൾ പൂർത്തീകരിച്ച പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ Dulquer Salman ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.
സെക്കന്റ് ഷോ റിലീസ് ചെയ്തു പതിനൊന്നു വർഷങ്ങൾ പിന്നിടുമ്പോൾ സെക്കന്റ് ലുക്കിൽ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ് .
സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഹൈ ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്‌നാട്ടിൽ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്.
അഭിലാഷ് ജോഷി ആണ് ചിത്രത്തിന്റെ സംവിധാനം.
വാണിജ്യപരമായും നിരൂപകമായും വിജയിച്ച ഇന്ത്യൻ മലയാളം, തമിഴ്, ഹിന്ദി , തെലുങ്ക് സിനിമകളിലെ നായകനായ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ അഭിപ...









