Tuesday, April 8
BREAKING NEWS


Entertainment

ആത്മീയത എന്നാൽ വസ്ത്രധാരണം മാത്രമല്ല;  സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു.
Entertainment

ആത്മീയത എന്നാൽ വസ്ത്രധാരണം മാത്രമല്ല; സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു.

ആത്മീയ ജീവിതം നയിക്കാൻ തുടങ്ങിയതോടെ വാർത്തകളിൽ ഇടം പിടിച്ച ബിഗ് ബോസ്‌ താരമാണ് സോഫിയ ഹയാത്ത്. 2016ൽ സന്ന്യാസിയായ സോഫിയ ഹയാത്ത്, ജിയ സോഫിയ മദർ എന്ന പേര് സ്വീകരിച്ചിരുന്നു. പിന്നീട് ആത്മീയ മാർഗം ഉപേക്ഷിച്ച് വീണ്ടും സോഫിയ താര ജീവിതത്തിൽ തിരിച്ചെത്തി. സോഫിയയെ പോലെ തന്നെ ആത്മീയ മാർഗം സ്വീകരിച്ച സന ഖാൻ കഴിഞ്ഞ ദിവസം മതപുരോഹിതൻ ആയ മുഫ്തി അനസിനെ വിവാഹം കഴിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിന്നു. എന്നാൽ സനാഖാന്റെ വാർത്തകൾക്ക് ഇടയിൽ തന്റെ പേരും ചേർക്കുന്നതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. സനാഖാനുമായുള്ള താരതമ്യം കേട്ട് മടുത്തെന്നും, ആത്മീയത എന്നാൽ വസ്ത്രധാരണം മാണെന്നാണ് ചിലർ കരുതിയിരിക്കുന്നത്. താൻ ഇപ്പോൾ എല്ലാ ദിവസവും സന്ന്യാസിയുടെ വസ്ത്രം ധരിക്കുന്നില്ല. എന്നാലും ആത്മീയതയ്ക്ക് ഒട്ടും കുറവും വന്നിട്ടില്ല. ആത്മീയത എന്നത് പൂർണ്ണമായി വസ്ത്രം ധരിക്കുന്നതിനേക്കാൾ ആ...
മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്ന ഗാനം നവംബര്‍ 27ന് റിലീസ് ചെയ്യും
Entertainment

മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്ന ഗാനം നവംബര്‍ 27ന് റിലീസ് ചെയ്യും

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രത്തിലെ ആദ്യ ഗാനം ഈ മാസം 27ന് റിലീസ് ചെയ്യും. ഗാനത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. കിം കിം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങുക.അന്തഭദ്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. സൗബിന്‍ ഷഹീര്‍, എസ്തര്‍ അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ...
‘ ഇന്റര്‍നാഷണല്‍ എമ്മി’ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പരിപാടി നേട്ടം കൈവരിച്ച്  ഡല്‍ഹി ക്രൈം.
Entertainment, India

‘ ഇന്റര്‍നാഷണല്‍ എമ്മി’ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പരിപാടി നേട്ടം കൈവരിച്ച് ഡല്‍ഹി ക്രൈം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഇന്ത്യന്‍ വെബ് സീരീസ് ഡല്‍ഹി ക്രൈമിന് ലഭിച്ചു. 'ഇന്റര്‍നാഷണല്‍ എമ്മി' അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പരിപാടിയാണ് ഡല്‍ഹി ക്രൈം എന്ന പ്രത്യകതയും ഉണ്ട്. ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്‌സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവാര്‍ഡ് കിട്ടിയതുമായി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷം 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന അതി ക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതിനായി ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണമാണ് സീരിസിലുള്ളത്. കുറ്റവാളികളുടെ ക്രൂരത എത്രത്തോളമായിരുന്നുവെന്ന് സീരിസില്‍ ചര്‍ച്ച ചെയ്യുന്നു. നിര്‍ഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പറയുന്നു. ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഡല്‍ഹി ക്രൈം സീരിസ് സംവിധാനം ചെയ്‍തത്. ഏ...
സുശാന്ത് സിങ് രജ്പുതിന്റെ മരണം, യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അക്ഷയ് കുമാര്‍…
Entertainment, Entertainment News

സുശാന്ത് സിങ് രജ്പുതിന്റെ മരണം, യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അക്ഷയ് കുമാര്‍…

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച്‌ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് നടന്‍ നിയമ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യൂട്യൂബർക്കെതിരെയാണ് വക്കീല്‍ വഴി താരം 500 കോടിയുടെ നോട്ടിസ് നല്‍കിയത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ സുശാന്ത് സിംങ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ബയോപിക്കായി ഒരുങ്ങിയ ചിത്രമാണ് ‘എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി’. ഈ ചിത്രത്തില്‍ നായകവേഷം അവതരിപ്പിച്ചത് സുശാന്തായിരുന്നു. ഈ വേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് നടത്തിയ ഒരു ആരോപണം. റാഷിദിന്റെ വ്യാജ പ്രചരണങ്ങള്‍ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും ഇതുമൂലം ധനനഷ്ടവും മാനഹാനിയും ...
‘കക്ഷി അമ്മിണിപിള്ള’യിലെ പ്ലസ് സൈസ് നായികയുടെ കിടിലന്‍ മേക്ക് ഓവര്‍
Entertainment, Entertainment News

‘കക്ഷി അമ്മിണിപിള്ള’യിലെ പ്ലസ് സൈസ് നായികയുടെ കിടിലന്‍ മേക്ക് ഓവര്‍

ബോളിവുഡിലും തമിഴിലുമെല്ലാം സിനിമയ്ക്കു വേണ്ടി ശരീരഭാരം കൂട്ടുകയും കുറക്കുകയും ചെയുന്ന നിരവധി താരങ്ങളുണ്ട്. എന്നാൽ ഇപ്പോഴിതാ മലയാളത്തിൽ നിന്നും ഒരു പുതുമുഖ നായികയാണ് ഇത്തരത്തിൽ ശ്രദ്ധേയയാകുന്നത്. അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമാകാൻ 20 കിലോ ശരീരഭാരമാണ് ഫറ ഷിബ്‌ല എന്ന പുതുമുഖ നായിക ആറുമാസം കൊണ്ട് കൂട്ടിയത്.എന്നാല്‍ ഇപ്പോള്‍ തന്‍റെ അര്‍പ്പണ മനോഭാവവും കഠിനപ്രയത്‌നവും കൊണ്ട് ശരീരഭാരം കുറച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ഷിബ്‌ല എന്ന മലപ്പുറംകാരി.വിഷൻ അവതാരകയായും സഹതാരവുമായ ഷിബ്‌ല ആദ്യമായി നായികയായി എത്തുന്ന സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. സൂര്യ ടിവിയുടെ "ബിഗ്ബ്രേക്ക്" എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിട്ടായിരുന്നു കലാജീവിതത്തിന് തുടക്കം കുറിച്ചത്.പിന്നീട് കൈരളി ടിവിയിലെ അവതാരകയായും, മഴവിൽ മനോരമയിൽ വെറുതെ അല്ല ഭാര്യ സീസൺ 2, മിടുക്കി, അത്തം പത്ത...
സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല
Entertainment, Entertainment News

സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തില്‍ തീയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ ഉടനെ തുറക്കേണ്ടെന്ന തീരുമാനം വന്നത്. സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന്‍റെ തീരുമാനത്തോട് യോജിക്കുന്നു എന്നും ചലച്ചിത്ര സംഘനകള്‍ കൂട്ടിച്ചേര്‍ത്തു.ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്‍ പങ്കെടുത്തു. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുമ്പോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന്‍ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തമിഴ്നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ...
ഓരോ പെണ്‍കുട്ടിയിലേയും രാജകുമാരിയെ ആഘോഷമാക്കാം
Entertainment, Life Style

ഓരോ പെണ്‍കുട്ടിയിലേയും രാജകുമാരിയെ ആഘോഷമാക്കാം

രാജകുമാരിയെ പോലെ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന. ദേശീയ പ്രിൻസസ് ഡേയിലാണ് ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. കൊട്ടാരസദൃശ്യമായ സ്ഥലങ്ങളില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ഓരോ പെണ്‍കുട്ടിയിലേയും രാജകുമാരിയെ ആഘോമാക്കാം നാഷണല്‍ പ്രിന്‍സസ് ഡേ എന്ന ഹാഷ്ടഗോടെ മലയാളത്തിന്‍റെ പ്രിയ താരം ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇത്. ഒപ്പം ചുവപ്പണിഞ്ഞ്,രാജകീയ പ്രൌഡി നിറഞ്ഞ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ...
പ്രകാശന്‍ പറക്കട്ടെ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി ; കഥ, തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍
Entertainment

പ്രകാശന്‍ പറക്കട്ടെ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി ; കഥ, തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍

കഥ, തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍ നിര്‍വഹിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ, ലൗ ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9എംഎം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭം കൂടിയാണ്. ...
‘ദ് കിങ്’, എന്റെ അമ്മ കൊടുത്ത വാക്ക്, 25 വർഷത്തിന് ശേഷവും അമ്മയുടെ ഓർമയിൽ ‘ദ് കിങ്’ പിറന്ന കഥ…
Entertainment News, Features

‘ദ് കിങ്’, എന്റെ അമ്മ കൊടുത്ത വാക്ക്, 25 വർഷത്തിന് ശേഷവും അമ്മയുടെ ഓർമയിൽ ‘ദ് കിങ്’ പിറന്ന കഥ…

"അക്ഷരങ്ങളച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ.  കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ.  ജഡ്ക വലിച്ചു വലിച്ചു ചുമച്ചു ചോര തുപ്പുന്നവന്റെ ഇന്ത്യ.  വളർത്തു നായ്ക്കുകൊടുക്കുന്ന ബേബി ഫുഡ്ഡിൽ കൊഴുപ്പിന്റെ അളവു കൂടിപ്പോയതിന് ഭർത്താവിനെ ശാസിച്ച്  അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ ഇന്ത്യയല്ല; മക്കൾക്കൊരുനേരം വയറു നിറച്ചു വാരിയുണ്ണാൻ വകതേടി സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ!"  2020 നവംബർ പതിനൊന്ന്– ദ് കിങ് 25 വർഷം! ഇന്നു രാവിലെ വാട്സാപ്പിൽ ആരോ ഒരു പോസ്റ്റർ അയച്ചു തന്നു മമ്മൂക്കയും ഷാജിയും ഞാനുമുണ്ട് പോസ്റ്ററിൽ . അതു ഞാൻ മമ്മൂക്കയ്ക്ക് ഫോർവേഡ് ചെയ്തു. വൈകാതെ മറുപടി വന്നു. ‘‘എന്തെങ്കിലും എഴുതൂ കിങ്ങിനെക്കുറിച്ച്–’’ ഇരുപത്തിയഞ്ചു വർഷ...
‘പക്ഷപാതപരമായി പെരുമാറുന്നു’: വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍
Crime, Entertainment

‘പക്ഷപാതപരമായി പെരുമാറുന്നു’: വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ ജഡ്ജിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ചവരുത്തി, ഇന്‍-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ല, പ്രതി ജാമ്യ വ്യവസ്ഥകള്‍ ല...
error: Content is protected !!