Thursday, November 21
BREAKING NEWS


Entertainment

ബോളിവുഡ് ലഹരിക്കേസ്: നടി ദീപികയുടെ മാനേജർ കരിഷ്മയെ വിളിപ്പിച്ച് എൻസിബി
Crime, Entertainment News

ബോളിവുഡ് ലഹരിക്കേസ്: നടി ദീപികയുടെ മാനേജർ കരിഷ്മയെ വിളിപ്പിച്ച് എൻസിബി

മുംബൈ ∙ വീട്ടിൽനിന്നു ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്നു ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കരിഷ്മ ഇപ്പോൾ എവിടെയാണെന്ന് അറിയാൻ കഴിയാത്തതിനാൽ അവരുടെ വീട്ടുവാതിൽക്കൽ നോട്ടിസ് പതിച്ചു. കരിഷ്മയെ മുൻപും എൻസിബി ചോദ്യം ചെയ്തിരുന്നു. ലഹരിമരുന്നു കേസിൽ ചോദ്യംചെയ്യലിനു വിധേയരായ നടിമാർക്കു ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് എൻസിബി പറഞ്ഞു. നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ തുടങ്ങിയവരെയാണു ചോദ്യം ചെയ്തത്. ലഹരിമരുന്ന് ഉപയോഗിക്കാറില്ല എന്നായിരുന്നു നടിമാരുടെ മൊഴി. വാട്സാപ് ചാറ്റുകളിൽ എഴുതിയിരുന്ന മാൽ, വീഡ്, ഹാഷ്, ഡൂബ് തുടങ്ങിയ വാക്കുകൾ വിവിധ സിഗരറ്റുകളെ ഉദ്ദേശിച്ചായിരുന്നു എന്നാണു ദീപികയും മാനേജറായ കരിഷ്മയും മൊഴി നൽകിയത്. Content retrieved from: https://www.manoramaonline.com/news/latest-news/2020/10/27...
നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചു.
Entertainment, Entertainment News

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചു.

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പ്രവേശിച്ചു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്നു....
സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്
Entertainment, Sports, Travel

സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്

ദുബായ്: ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. നിശ്വിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടന്നു. ഞായറാഴ്ച നടന്ന തുടര്‍ച്ചയായ രണ്ടാം മത്സരമാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. നേരത്തെ നടന്ന കൊല്‍ക്കത്ത - ഹൈദരാബാദ് മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈക്കായി ക്രീസിലെത്തിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പാണ്ഡ്യ റണ്ണൗട്ടായതോടെ സൂര്യകുമാര്‍ യാദവും ഇറങ്ങി. 11 റണ്‍സാണ് മുംബൈ രണ്ടാം സൂപ്പര്‍ ഓവറില്‍ നേടിയത്. നേരത്തെ ആദ്യ സൂപ്...
ഹാഥ്‌റസ്  ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍
Entertainment, Politics, Sports

ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസം തന്നെയാണ്‌ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നാണ് യുപി പ...
ആലുവയിലെ വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ച ജോലിക്കാരിയും സുഹൃത്തും അറസ്റ്റില്‍
Around Us, Culture, Reviews, Travel

ആലുവയിലെ വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ച ജോലിക്കാരിയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ആലുവയിലെ വീട്ടിൽനിന്നു സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ. ഇടുക്കി കരുണാപുരം കരയിൽ വിദ്യ അനിൽകുമാർ (32), ഇടുക്കി രാമക്കൽമേട്, കൊണ്ടോത്തറ വീട്ടിൽ ജെയ്സൺ മോൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യ ജോലി ചെയ്തിരുന്ന വീട്ടിൽനിന്നു 12 പവനോളം സ്വർണം മോഷ്ടിച്ച് വിൽപന നടത്തിയ പ്രതികൾ പുതിയ സ്വർണം വാങ്ങിയതിന് ശേഷം ഇവ വിവിധ സ്ഥലങ്ങളിൽ പണയം വെച്ചിരിക്കുകയായിരുന്നു. ജില്ലാ റൂറൽ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ജി വേണു, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ, എസ്.ഐ.മാരായ ആർ.വിനോദ്, ജെർട്ടീന ഫ്രാൻസിസ്, ഷാജു.ടി.വി, എസ്.സി.പി.ഒ.മാരായ ഷാഹി, മീരാൻ, നിയാസ്, സാലിമോൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ...
Entertainment, Politics, Sports

ബെംഗളൂരു ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും

കൊച്ചി∙ ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്യും. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വളിപ്പിച്ചത്. ആറാം തീയതി ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് പണം നല്‍കിയിരുന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതു ബിനീഷ് സ്ഥിരീകരിക്കുകയും ചെയ്തു. അനൂപ് സുഹൃത്താണെന്നും ലഹരി മരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നുമാണ് ബിനീഷ് പ്രതികരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച അനൂപിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെ വിളിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ സെപ്റ്റംബര്‍ 9ന് ഇഡി ചോദ്യം ചെയ്തിരുന്നു.Content retrieved from: https://www.manoramaonline.com/news/latest-news/2020/10/03/ben...
Business, Culture, Politics, Reviews

രാഹുല്‍, പ്രിയങ്ക ഉൾപ്പെടെ 5 പേർക്ക് ഹത്രസിലേക്ക് പോകാം; അയഞ്ഞ് പൊലീസ്

ന്യൂഡൽഹി ∙ യുപിയിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കു പോകാൻ രാഹുൽ ഗാന്ധിയെ അനുവദിച്ച് യുപി പൊലീസ്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാൻ അനുവദിച്ചെന്നാണു ലഭ്യമായ വിവരം. മറ്റു മൂന്നു പേർക്കു കൂടി യാത്രാനുമതി ലഭിച്ചിട്ടുണ്ട്. നിരവധി കോൺഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാനുമതിയെപ്പറ്റി വ്യക്തതയില്ല. രാഹുലിന്റെ വഴി തടയാനുറച്ച് യോഗി ആദിത്യനാഥ് സർക്കാർ ഡല്‍ഹി– നോയിഡ പാത അടച്ചിരുന്നു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത പൊലീസ് സന്നാഹമാണു യുപി സർക്കാർ വിന്യസിച്ചി‌ട്ടുള്ളത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള...
‘ഇതു പ്രോട്ടോകോൾ ലംഘനം അല്ലെ ?? ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് നല്ലത്\’ : കോടിയേരി ബാലകൃഷ്‌ണന്‍
Politics, Reviews, Travel

‘ഇതു പ്രോട്ടോകോൾ ലംഘനം അല്ലെ ?? ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് നല്ലത്\’ : കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഐഫോണ്‍ വാങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോണ്‍ഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോള്‍ ലംഘനമാണ് രമേശ് ചെന്നിത്തലയും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. എന്തായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേയെന്നും കോടിയേരി ചോദിക്കുന്നു. സ്വ‍ര്‍ണക്കടത്ത് കേസ് ഒരു ബൂമറാം​ഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ ശരിയായി. സിബിഐ ഒരു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. സ്വ...
error: Content is protected !!