Tuesday, April 8
BREAKING NEWS


Entertainment

കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister
Entertainment, Kerala News, News

കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister

Chief Minister പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. https://www.youtube.com/watch?v=G0EgDT-uOX0 ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സ...
മോഹൻലാലും ധോണിയും ഒരു ഫ്രെയ്മിൽ; വൈറൽ ചിത്രം Viral image
Entertainment News

മോഹൻലാലും ധോണിയും ഒരു ഫ്രെയ്മിൽ; വൈറൽ ചിത്രം Viral image

Viral image ക്രിക്കറ്റിലെ 'ക്യാപ്റ്റൻ കൂളും' മലയാളസിനിമയുടെ സൂപ്പർതാരവും ഒരുമിച്ചുള്ള ചിത്രങ്ങളാണ് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറൽ. മലയാളികളുടെ പ്രിയതാരം മോഹൻലാലും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും ഒരേ ഫ്രെയിമിൽ എത്തിയപ്പോൾ അത് ക്രിക്കറ്റിനെയും സിനിമയെയും സ്നേഹിക്കുന്ന മലയാളികൾക്ക് ആഘോഷ നിമിഷമായി.  ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ച് എത്തിയതെന്നാണ് സൂചന. കളിക്കളത്തിലെ ശാന്തമായ ഭാവം കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ സ്നേഹത്തോടെ 'ക്യാപ്റ്റൻ കൂൾ' എന്ന് വിളിക്കുന്ന താരമാണ് മഹേന്ദ്ര സിങ് ധോണി.  ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ അദ്ദേഹത്തെ ‘തല’ എന്നാണ് വിളിക്കുന്നത്.  ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയോടുള്ള ആരാധക പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല.  https://www.youtube.com/watch?v=otIbCK_bU1k ഇടക്കിടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാ...
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു KG George
Entertainment, Kerala News, News

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു KG George

KG George ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്. Also Read: https://panchayathuvartha.com/before-the-announcement-pinarayi-vijayan-left-the-stage-in-anger/ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം...
നടന്‍ മധുവിന് ഇന്ന് നവതി Madhu
Entertainment, News

നടന്‍ മധുവിന് ഇന്ന് നവതി Madhu

Madhu അഭിനയ ചക്രവർത്തി മധു നവതി നിറവിൽ. അഭിനയതാവ്, സംവിധായകന്‍, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്യുകയും 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. മാധവന്‍നായര്‍ എന്ന മധു ഉമ ഫിലിം സ്റ്റുഡിയോ ഉടമയുമായിരുന്നു. 2013ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. മധു അഭിനയിച്ച ചെമ്മീന്‍ 1965ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. നാനൂറോളം സിനിമകളില്‍ മധു അഭിനയിച്ചിട്ടുണ്ട്.1933 സെപ്റ്റംബര്‍ 23 ന് തിരുവിതാംകൂറിലെ ഗൗരീശപട്ടത്ത് തിരുവനന്തപുരം മുന്‍ മേയര്‍ പദ്മനാഭപുരം തക്കല സ്വദേശി ആര്‍. പരമേശ്വരന്‍പിള്ളയുടെയും വീട്ടമ്മയായ തങ്കമ്മയുടെയും മകനായി ജനിച്ചു. https://www.youtube.com/watch?v=6geQijf9Ur4&t=50s യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദ...
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ ചുമതല ഏറ്റെടുത്തേക്കില്ല; നിയമനം സുരേഷ് ഗോപി അറിയാതെയെന്ന് സൂചന Suresh gopi
Entertainment, Kerala News

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ ചുമതല ഏറ്റെടുത്തേക്കില്ല; നിയമനം സുരേഷ് ഗോപി അറിയാതെയെന്ന് സൂചന Suresh gopi

Suresh gopi സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തിയതില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി അമര്‍ഷത്തിലെന്ന് സൂചന. മുന്നറിയിപ്പ് ഇല്ലാതെയാണ് സുരേഷ് ഗോപിക്ക് അധ്യക്ഷ ചുമതല നല്‍കിയതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ പദവിയില്‍ ഇരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോയെന്ന കാര്യത്തിലാണ് ആശങ്ക. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പദയാത്ര ഗാന്ധി ജയന്തി ദിനത്തില്‍ നടക്കാനിരിക്കുകയാണ്. Also Read: https://panchayathuvartha.com/k-sudhakaran-mp-called-cpms-election-stunt/ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം ...
ദേശീയ സിനിമാ ദിനത്തിൽ സിനിമ കാണാം 99 രൂപക്ക് Cinema
Entertainment News, News

ദേശീയ സിനിമാ ദിനത്തിൽ സിനിമ കാണാം 99 രൂപക്ക് Cinema

Cinema സിനിമാ ടിക്കറ്റ് നിരക്കിൽ ഈ അടുത്തകാലത്ത് വലിയ വർധനവാണ് വന്നത്. എന്നാൽ വർഷത്തിൽ ഒരു ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ൻ കഴിഞ്ഞ വർഷം മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരിൽ ഈ വർഷവും ഓഫർ വരുന്നുണ്ട്. ഇത് പ്രകാരം ഒക്ടോബർ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി.വി.ആർ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് തീയറ്ററുകളിലാണ് ഈ ഓഫർ ലഭ്യമാവുക. Also Read: https://panchayathuvartha.com/court-adjourned-in-manjeshwaram-election-corruption-case-all-accused-including-k-surendran-to-appear-in-court-today/ ചലച്ചിത്ര വ്യവസായത്തിന് ഉണർവ് ...
മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം: അലന്‍സിയറിനെതിരേവനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു Alencier
Entertainment News, Kerala News

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം: അലന്‍സിയറിനെതിരേവനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു Alencier

Alencier മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. Also Read: https://panchayathuvartha.com/dont-put-solar-in-our-pocket-cm-says-there-will-be-no-cabinet-reshuffle/സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗല്‍ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ...
ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍; ‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്’ Alencier
Entertainment News

ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍; ‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്’ Alencier

Alencier സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ നടൻ അലൻസിയര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നല്‍കേണ്ടതെന്നുമായിരുന്നു അലൻസിയര്‍ പറഞ്ഞത്. Also Read : https://panchayathuvartha.com/16th-holiday-for-educational-institutions-nipah-virus/ അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. സ്പെഷല്‍ ജൂറി പരാമര്‍ശത്തിന് സ്വര്‍ണം പൂശിയ പുരസ്കാരം നല്‍കണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലന്‍സിയര്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനോടായി ആവശ്യപ്പെട്ടു. https://www.youtube.com/watch?v=sPS0kZQGIv8 'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായ...
ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് വിലക്ക്: നടപടിയുമായി തമിഴ് നിർമാതാക്കളുടെ സംഘടന Tamil Producers Association
Entertainment News

ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് വിലക്ക്: നടപടിയുമായി തമിഴ് നിർമാതാക്കളുടെ സംഘടന Tamil Producers Association

Tamil Producers Association നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്കെതിരെയാണ് റെഡ് കാർഡ് പുറത്തിറക്കിയത്. ഫലത്തിൽ തമിഴ് സിനിമയിൽനിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. Also Read : https://panchayathuvartha.com/sanatana-dharma-controversy-stalin-says-not-to-respond/ നേരത്തെ ഏറ്റെടുത്ത സിനിമയ്ക്കായി നിർമാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു ധനുഷിനെതിരായ നടപടിക്കു കാരണമായി പറയുന്നത്. ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിശാലിനെതിരെ നടപടി. https://www.youtube.com/watch?v=sPS0kZQGIv8&t=25s ഇനിയൊരു അറിയിപ്പുണ്ടാകു...
കല്യാണിയുടെ ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് Gokulam Movies
Entertainment News

കല്യാണിയുടെ ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് Gokulam Movies

Gokulam Movies കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. Also Read : https://panchayathuvartha.com/meera-nandan-gets-married-the-actor-shared-a-picture-with-his-fiance/ ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കിൽ ഫാത്...
error: Content is protected !!