
Madhu അഭിനയ ചക്രവർത്തി മധു നവതി നിറവിൽ. അഭിനയതാവ്, സംവിധായകന്‍, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്യുകയും 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. മാധവന്‍നായര്‍ എന്ന മധു ഉമ ഫിലിം സ്റ്റുഡിയോ ഉടമയുമായിരുന്നു.
2013ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. മധു അഭിനയിച്ച ചെമ്മീന്‍ 1965ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. നാനൂറോളം സിനിമകളില്‍ മധു അഭിനയിച്ചിട്ടുണ്ട്.1933 സെപ്റ്റംബര്‍ 23 ന് തിരുവിതാംകൂറിലെ ഗൗരീശപട്ടത്ത് തിരുവനന്തപുരം മുന്‍ മേയര്‍ പദ്മനാഭപുരം തക്കല സ്വദേശി ആര്‍. പരമേശ്വരന്‍പിള്ളയുടെയും വീട്ടമ്മയായ തങ്കമ്മയുടെയും മകനായി ജനിച്ചു.
യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.എസ്ടി ഹിന്ദു കോളജിലും നാഗര്‍കോവില്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. ഇതിനിടെ അദ്ദേഹം നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. 1963ല്‍ എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തില്‍ സൈനികനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു.പിന്നീട് ചെമ്മീന്‍, ഭാര്‍ഗവീനിലയം, സ്വയംവരം തുടങ്ങി നാന്നൂറോളം സിനിമകളില്‍ വേഷമിട്ടു.
Also Read: https://panchayathuvartha.com/before-the-announcement-pinarayi-vijayan-left-the-stage-in-anger/
അദ്ദേഹം ഹിന്ദി ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയിലും അഭിനയിച്ചിരുന്നു. ഒരു പൊന്നു ഒരു പയ്യന്‍ എന്ന ചിത്രത്തിലും വേഷമിട്ടു.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മധുവിന് ആദരവ് അര്‍പ്പിച്ച് ‘മധുമൊഴി: ആഘോഷപൂര്‍വ്വം ഇതിഹാസ പര്‍വ്വം’ എന്ന പേരില്‍ ഇന്ന് നവതി ആഘോഷിക്കുംതിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും