
Vande Bharat രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും.
കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്അനുവദിച്ചിരിക്കുന്നത്.തിങ്കളാഴ്ച കാസര്‍കോട്ടേയ്ക്കും ചൊവ്വാഴ്ചതിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകില്ല.
Also Read: https://panchayathuvartha.com/actor-madhu-turns-navati-today/
പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ് റെയില്‍വേ അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ആദ്യത്തെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംപി അറിയിച്ചു.
ട്രെയിനിന്റെ ട്രയൽ റൺ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷ്യമിട്ടതിലും 19 മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിൽ കാസർകോട്ടു നിന്നാണ് പുറപ്പെട്ടത്. എട്ടുമണിക്കൂർ അഞ്ചു മിനിറ്റെടുത്ത് 3.05 ഓടെ തിരുവനന്തപുരത്തെത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഏഴു മണിക്കൂർ 16 മിനിറ്റെടുത്ത് 2.46നു തന്നെ ട്രെയിൻ എത്തി. 15 കിലോമീറ്റർ ദൈർഘ്യം കൂടുതലുള്ള കോട്ടയം വഴിയുള്ള ആദ്യവന്ദേഭാരതിനെക്കാൾ വേഗത്തിൽ യാത്ര സാധ്യമാകും.