Thursday, November 21
BREAKING NEWS


India

മാലദ്വീപിൽ കുടുംബത്തോടോപ്പം പിറന്നാള്‍ ആഘോഷിച്ച്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന
Entertainment, Entertainment News, India, Latest news

മാലദ്വീപിൽ കുടുംബത്തോടോപ്പം പിറന്നാള്‍ ആഘോഷിച്ച്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വിനോദയാത്രയിലാണ്. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും കുടുംബവുമൊത്തിച്ച് മാലദ്വീപിൽ അവധി ആഘോഷിക്കുകയാണ്. റെയ്നയുടെ 34ാം പിറന്നാളാണിന്ന്. പിറന്നാൾ ആഘോഷം മാലദ്വീപിലാണ്.മാലദ്വീപിൽ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ റെയ്ന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വിഭവ സമൃദ്ധമായ പ്രാഭാത ഭക്ഷണത്തിനൊപ്പമുള്ള ചിത്രവും റെയ്ന പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ദിനം വിഭവസമൃദ്ധവും ആരോഗ്യകരവുമായ ആഹാരത്തോടൊപ്പം ആരംഭിക്കുന്നതാണ് ഏറ്റവും മനോഹരമെന്ന് താരം കുറിക്കുന്നു. https://www.facebook.com/SureshKumaRainaOfficial/posts/1584827688381429 ...
ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി
India, Kerala News, Latest news

ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഈക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ കൈവശമുള്ള ബിപിസിഎൽ ന്റെ 53 ശതമാനം ഓഹരി വിൽക്കാൻ ആണ് തീരുമാനം. ബിപിസിഎൽ ന്റെ ഭൂരിപക്ഷം ഓഹരികൾ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 22 ശതമാനം വിഹിതം ലഭിക്കും. കമ്പനിയുടെ ഉടമസ്ഥ അവകാശം പാചക വാതക സബ്സിഡി ഉപഭോക്താക്കൾക്ക് കൈമാറുന്നതിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പ്രതിവർഷം ഒരു കുടുംബത്തിന് 12 പാചക വാതക സിലിണ്ടറുകൾ ആണ് സബ്സിഡി നല്കുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്സിഡി മുൻകൂറായി ആണ് നല്കുന്നത്. ഇതുപയോഗിച്ച് സിലിണ്ടർ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ...
ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
India, Latest news

ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ , വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്വീര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് പ്രോകോപനമുണ്ടായത്.ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയു...
ഗുജറാത്തിലെ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
India, Latest news

ഗുജറാത്തിലെ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

 ഗുജറാത്തിലെ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ് എന്ന്‍ കോടതി വിമര്‍ശിച്ചു. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. 11 കോവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിരുന്നു. സമീപകാലത്ത് ഇത് രണ്ടാംതവണയാണ് ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടാകുന്നത്. കോവിഡ്​ ചികില്‍സക്ക്​ മാത്രമായുള്ള ആശുപത്രിയാണ്​ ശിവാനന്ദ്​. തീപിടിത്തത്തിന്‍റെ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. ആശുപത്രിയിലെ രോഗികള...
പൊലീസ് നീക്കത്തിന് തിരിച്ചടി; സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കില്ലെന്ന് ദില്ലി സര്‍ക്കാര്‍
India, Latest news

പൊലീസ് നീക്കത്തിന് തിരിച്ചടി; സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കില്ലെന്ന് ദില്ലി സര്‍ക്കാര്‍

കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ ദില്ലിയിലെ ഒമ്പത് സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന പൊലീസ് ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ താല്‍കാലിക ജയിലുകള്‍ക്കായി 9 സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ഛന്ദ എംഎല്‍എ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ജന്തര്‍മന്തറില്‍ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് അതിര്‍ത്തിയില്‍ പൊലീസ് നടപടി കടുപ്പിച്ചതോടെ കര്‍ഷകര്‍ കൂട്ടം തിരിഞ്ഞ് ദില്ലി നഗരത്തിനുള്ളില്‍ പ്രതിഷേധത്തിന് എത്തുമെന്ന റിപ്പോര്‍ട്ടി...
‘നിവാറി’ന് പിന്നാലെ ‘ബുര്‍വി’യും; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം
India, Kerala News, Latest news

‘നിവാറി’ന് പിന്നാലെ ‘ബുര്‍വി’യും; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം

നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. 'ബുര്‍വി' എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ...
മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും
India, Latest news

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും. ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. പദ്ധതിക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളുള്ളവര്‍ക്ക് 2500 രൂപ അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  സംസ്ഥാനത്താകെ 31,000ത്തോളം ലൈംഗിക തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാകും. ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമ...
ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ
India, Latest news

ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ

ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ. ചിക്കബല്ലാപുര നിവാസിയായ 61കാരൻ വെങ്കടരാമനപ്പയാണ് അറസ്റ്റിലായത്. മരുമകന്റെ അഭാവത്തിൽ ദേവനഹള്ളിക്കടുത്തുള്ള ക്ഷേത്രം നോക്കിനടത്തിവന്നത് ഇയാളായിരുന്നു. ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ വെങ്കടരാമനപ്പ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.   പെൺകുട്ടിയുടെ മുത്തശ്ശി തേടിയെത്തിയതോടെ പെൺകുട്ടിയെ പുരോഹിതന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.  മുത്തശ്ശി നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നോർത്ത് ഈസ്റ്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സികെ ബാബ പറഞ്ഞതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.   ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും പൂക്കച്ചവടക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ്  ഇയാൾക്കെതിരെ കേസെടുത്തത്.   വൈദ്യപരിശോധനാ റിപ്പോ...
രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി കര്‍ഷകര്‍ ഡല്‍ഹി നഗരത്തിലേക്ക്; തടയാന്‍ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും നിയോഗിച്ച് കേന്ദ്രം
India

രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി കര്‍ഷകര്‍ ഡല്‍ഹി നഗരത്തിലേക്ക്; തടയാന്‍ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും നിയോഗിച്ച് കേന്ദ്രം

രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്. ആയിരക്കണക്കിന് കര്‍ഷകര്‍ പോലീസ് തടസ്സങ്ങള്‍ മറികടന്ന് ഇന്ന് ഡല്‍ഹി നഗരത്തിലേക്ക് കടക്കാന്‍ ശ്രമിക്കും. നഗരത്തിലേക്കുള്ള വഴികള്‍ പോലീസ് കോണ്‍ക്രീറ്റ് സ്ലാബുകള്‍, മുള്ളുവേലി എന്നിവ കൊണ്ട് അടച്ചിരിക്കുകയാണ്. പാനിപത്തിലാണ് ഇന്നലെ രാത്രി കര്‍ഷകര്‍ തമ്പടിച്ചത്. ഇന്നലെ കര്‍ഷകരുമായി വിവിധ റോഡുകളില്‍ പോലീസ് ഏറ്റുമുട്ടിയിരുന്നു. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരെ അംബാലയില്‍ വെച്ച് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് കര്‍ഷകര്‍ ഇതിനോട് പ്രതികരിച്ചത്. നിരായുധരായ കര്‍ഷകരെ നേരിടാന്‍ ബി എസ് എഫിനെയും സി ആര്‍ പി എഫിനെയും വരെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഏതുവിധേനയും മാര്‍ച്ച് ഡല്‍ഹിയില്‍ കടക്കാതിരിക്കാനാണ് ശ്രമം. എന്നാല്‍ എന്ത് പ്രതിബന്ധമുണ്ടായാലും നഗരത്തിനുള്ളില്‍ ക...
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി
India, Latest news, World

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബർ 30വരെയായിരുന്നു സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളാണ് വിലക്കിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ...
error: Content is protected !!