മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം
ബെംഗളൂരു: മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം. ഹോട്ടലിൽ പാർട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ നിയമവിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പരാതി നൽകി.
ഷൈൻ പ്രസാദ് ഗുണ്ടകളെ കൂട്ടി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാർത്ഥികൾ പറയുന്നു. ഭക്ഷണത്തിന്‍റെ പേരിൽ വാക്കുതർക്കമുണ്ടായി രണ്ട് ദിവസം കഴിഞ്ഞ് ആളെക്കൂട്ടിയെത്തി മർദ്ദിക്കുകയായിരുന്നു. 16-ാം തീയതി രാത്രി ഹോട്ടലിൽ നിന്ന് നൽകിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് വാക്ക് തർക്കമുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി തിരിച്ച് പോയ ഷൈൻ പ്രസാദും സംഘവും ഇന്നലെ രാത്രി ഗുണ്ടകളുമായി ...