Wednesday, October 22
BREAKING NEWS


Kerala News

ശബരിമലയില്‍ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശന സൗകര്യം ഒരുക്കും
Kerala News, Latest news

ശബരിമലയില്‍ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശന സൗകര്യം ഒരുക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുയുമന്ത്രി. ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു. തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
Kerala News, Latest news

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ്. ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മീന്‍പിടുത്തത്തിന് തടസമില്ല. എന്നാല്‍ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങാനും തെക്ക് കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാനും സാധ്യ...
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഭീക്ഷണി മുഴക്കി, പിന്നാലെ മുന്‍ കണ്ണൂര്‍ എഡിഎം ആത്മഹത്യ ചെയ്തു
Death, Kerala News

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഭീക്ഷണി മുഴക്കി, പിന്നാലെ മുന്‍ കണ്ണൂര്‍ എഡിഎം ആത്മഹത്യ ചെയ്തു

കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തു. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകുന്ന എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഉന്നയിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യ. യാത്രയയപ്പ് ചടങ്ങിനിടെ എത്തിയ പി.പി ദിവ്യ കുത്തും മുനയുമുള്ള വാക്കുകള്‍ കൊണ്ട് നവീന്‍ ബാബുവിനെ വിമര്‍ശിച്ചിരുന്നു. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കാന്‍ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരന്‍ എന്‍.ഒ.സി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താന്‍ എ.ഡി. എമ്മിനോട് ഫോണില്‍ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Business, Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല്‌ ദിവസങ്ങൾക്ക് ശേഷമാണു സ്വർണവിലയിൽ ഇടിവ് ഉണ്ടാകുന്നത്. റെക്കോർഡ് വിലയിലായിരുന്നു കഴിഞ്ഞ നാല്‌ ദിവസങ്ങളിലും സ്വർണ വ്യാപാരം. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞെങ്കിലും പിന്നീട സർവകാല റെക്കോർഡിലേക്ക് എത്തുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ കുറഞ്ഞു. ഇന്നത്തെ വില  7095  രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5865 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ് ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ  ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ ഒക്ടോബർ 3 : ഒരു പവൻ സ...
ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു
Cinema, Kerala News

ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു

വാഹനം ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്. ശ്രീനാഥ് ഭാസില്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരത്തെ നേരിട്ടിരുന്നു. പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‍തിരുന്നു. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്കാണ്. ഇവർ ഏഴ്  മണിയോടെ മടങ്ങി. ഹോട്ടലിലിലെ സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ്  ചോദ്യം ചെയ്‍തത്. എന്നാല്‍ നടി പ്രയാഗയ്‍ക്കും നടൻ ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ പരിചയമില്ലെന്...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, സുരേന്ദ്രനേക്കാള്‍ മുന്‍തൂക്കം ശോഭ സുരേന്ദ്രന്..?
Kerala News, Politics

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, സുരേന്ദ്രനേക്കാള്‍ മുന്‍തൂക്കം ശോഭ സുരേന്ദ്രന്..?

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം രൂക്ഷം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ സമവായ നിര്‍ദേശങ്ങളും പാളി. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആവശ്യം. മറ്റൊരു വിഭാഗം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായും ആവശ്യമുന്നയിക്കുന്നുണ്ട്. കുമ്മനത്തിന്റെ സാനിധ്യത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോള്‍ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗവും രംഗത്തുണ്ട്. ഇതിനിടെ അഭിപ്രായ സര്‍വ്വേ യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ അനുകൂലികളെ മാറ്റിനിര്‍ത്താന്‍ നീക്കം നടന്നതായി ആരോപണം ഉയരുന്നുമുണ്ട്....
കോടിയേരിയുടെ പൊതുദർശനം: അങ്ങനെ അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി
Kerala News, News, Politics

കോടിയേരിയുടെ പൊതുദർശനം: അങ്ങനെ അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടു...
മന്ത്രിമാരല്ല, മുഖ്യമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ അറിയിക്കണം: ഗവർണർ Governor
Kerala News, News, Politics

മന്ത്രിമാരല്ല, മുഖ്യമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ അറിയിക്കണം: ഗവർണർ Governor

Governor മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി സർക്കാർ കാര്യങ്ങൾ രാജ്ഭവനെ അറിയിക്കുന്നില്ല. രാജ്ഭവനിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി നേരിട്ട് എത്തണമെന്നും ഗവർണർ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. നിയമപരമല്ലാതെ എന്തെങ്കിലും നടന്നാൽ പുറത്ത് വരണം. സർക്കാർ പ്രവർത്തിക്കുന്നത് പാർട്ടി പറയും പോലെയാണ്. ഒരാൾക്കും പ്രത്യേക അനുകമ്പ ഉണ്ടാകരുതെന്നാണ് പ്രതിജ്ഞ ചെയ്യുന്നത്, അത് ലംഘിക്കുകയാണെന്നും ഗവർണർ തുറന്നടിച്ചു. 'വി സിമാരെ നിയമിക്കുന്നതിനുള്ള ബിൽ നിയമപരമല്ല. എന്താണ് അതിൽ ന്യായമുള്ളത്. നിയമോപദേശത്തിനായി സർക്കാർ 40 ലക്ഷം ചെലവാക്കുന്നു. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത്', ഗവർണർ ചോദിച്ചു. Also Read: https://...
ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു Greeshma
Kerala News, News

ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു Greeshma

Greeshma ഷാരോണ്‍ വധക്കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഹർജിയാണ് ഫയൽ ചെയ്തത്. കേസ് അന്വേഷിച്ച കേരള പൊലീസിനെ ചോദ്യം ചെയ്താണ് ഹര്‍ജി . Also Read: https://panchayathuvartha.com/flood-warning-in-three-rivers-of-the-state-be-careful/ ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത്. കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ് നാട്ടിലാണെന്നാണ് ഹർജിയിലെ വാദം. അതിനാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹര്‍ജിയില്‍ പറയുന്നത്. ...
സംസ്ഥാനത്തെ മൂന്ന് പുഴകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ജാഗ്രത പാലിക്കണം Rivers
Kerala News, News

സംസ്ഥാനത്തെ മൂന്ന് പുഴകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ജാഗ്രത പാലിക്കണം Rivers

Rivers സംസ്ഥാനത്തെ മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരമനയാറിലെ വെള്ളൈകടവ് സ്റ്റേഷൻ, നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷൻ, മണിമലയാറ്റിലെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അച്ചൻകോവിലാറ്റിലെ തുമ്പമൺ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലേർട്ട് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം ...
error: Content is protected !!