Friday, July 4
BREAKING NEWS


Kerala News

സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി
Kerala News, Sports

സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി

സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്. എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ് ചെയ്തതാണ് ശ്രേയ വേ​ഗ റാണി ആയത്. വേ​ഗ രാജാവായതിൽ വളരെ സന്തോഷമെന്ന് അൻസ്വാഫ്   പ്രതികരിച്ചു. കുടുംബത്തിന് നന്ദിയെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്നും അൻസ്വാഫ് പറഞ്ഞു. 10.81 സെക്കന്റോടെയാണ് അൻസ്വാഫിൻ്റെ നേട്ടം. അൻസ്വാഫിൻ്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹന രഘു സ്വർണമണിഞ്ഞു. രഹന രഘു ഫിനിഷ് ചെയ്തത് 12.62 സെക്കന്റിലാണ്. ഓവറോള്‍ തിരുവനന്തപുരമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് കണ്ണൂരും ആണ്. അത്‌ലറ്റ് മത്സരങ്ങളില്‍ 98 എണ്ണത്തില്‍ 28 എണ്ണം പൂര്‍ത്തിയായപ്പോള്‍ മലപ്പുറമാണ് ഒന്നാ...
പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി
Kerala News, Wayanad

പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി

മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്ക് പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി. നിർമ്മാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി പഞ്ചായത്ത് മുഖേന ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിന് നൽകിയതാണ് കിറ്റുകൾ. 2024 സെപ്റ്റംബറിലാണ് നിർമ്മാൺ കിറ്റുകൾ നൽകിയത്. പരിശോധനയിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശിച്ചുവെന്നും ഭക്ഷ്യ കമ്മിഷൻ. ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്ന് എഡിഎം കമ്മീഷനെ അറിയിച്ചു. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകി. കൃത്യമായ പരിശോധന കൂടാതെ അലക്ഷ്യമായി ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിൽ വിശദീകര...
നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News, Thiruvananthapuram

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം:നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് ഇയാൾ....
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
Death, Kerala News

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്. കണ്ണൂര്‍ പിലാത്തറ സ്വദേശിയും മോഡല്‍ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഷാസില്‍ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷാസില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക പി.ആയിഷയുടെയും മകനാണ്. സഹോദരൻ: റിഹാം. രാത്രിയും പകലും എത്ര തിരക്കുണ്ടെങ്...
പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്
Kerala News, Politics

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പുറത്ത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറയുന്നു. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്...
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്
Kerala News, News

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസ് എഴുതി തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രാഷ്ട്രീയമായ വിജയമെന്ന് പരാതിക്കാരനായ അജയ് ജ്യുവൽ കുര്യാക്കോസ് പറഞ്ഞു. കേസ് തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ട് കോടതി തള്ളിയാണ് തുടർ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. വാദി ഭാഗത്ത്തിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നുയ. ഗൺമാൻ മർദിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കിയിരുന്നു. ഭരണ സ്വാധീനത്തിന് വഴങ്ങിയാണ് അന്വേഷണസംഘം കേസ...
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala News, Politics

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും പി പി ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ആളുടെ ജാമ്യത്തിലാണ് പി പി ദിവ്യ ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദ...
തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം
Business, Kerala News

തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വർണത്തിന് 1300 രൂപയുടെ കനത്ത ഇടിവാണ് ഇന്നലെ ഉണ്ടായത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അ...
സംസ്ഥാന സ്കൂൾ കായിക മേള, സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി
Kerala News, Sports

സംസ്ഥാന സ്കൂൾ കായിക മേള, സ്വർണമെഡൽ ജേതാവിനെ അയോഗ്യനാക്കി

സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ മെഡൽ ജേതാവിനെ അയോ​ഗ്യനാക്കി. സബ് ജൂനിയർ വിഭാഗം 400 മീറ്റർ ചാമ്പ്യൻ രാജനെയാണ് അയോഗ്യനാക്കിയത്. ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ആറാം ട്രാക്കിൽ ഓടിയ രാജൻ ഫിനിഷ് ചെയ്‌തത്‌ അഞ്ചാം ട്രാക്കിൽ. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും. നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകൻ അറിയിച്ചു. എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്‍ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായത്. പ്രധാന വേദിയായ മഹാരാജാസ് കോളജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും....
‘കള്ളപ്പണം വാരിവിതറി അഭിനയം പൊടിപൊടിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ശാഫിയുടെ വിചാരം’; ആ പരിപ്പ് വേവില്ലെന്ന് കെ ടി ജലീല്‍
Kerala News, Politics

‘കള്ളപ്പണം വാരിവിതറി അഭിനയം പൊടിപൊടിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ശാഫിയുടെ വിചാരം’; ആ പരിപ്പ് വേവില്ലെന്ന് കെ ടി ജലീല്‍

കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫി പറമ്പിൽ വിചാരിക്കുന്നതെന്നും ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അതിനാണ് ഡോ. സരിനെപ്പോലെ മികവുറ്റ ഒരാള്‍ കോണ്‍ഗ്രസ്സില്‍ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയില്‍ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്. കോണ്‍ഗ്രസ്സില്‍ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാല്‍ നിഷ്‌കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏര്‍പ്പാട് അത്യപൂര്‍വം ആളുകളേ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ ‘ഫലം’ അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓര്‍മ ശാഫിക്കുണ്ടാവണമെന്നും ജലീൽ കുറിച്ചു. തന്റെ ‘മതസ്വത്വം’ ഉപയോഗിച്ച് വടകരയില്‍ ജയിച്ച ശാഫി, എംപിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിന്റെ പേ...
error: Content is protected !!