സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ മെഡൽ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയർ വിഭാഗം 400 മീറ്റർ ചാമ്പ്യൻ രാജനെയാണ് അയോഗ്യനാക്കിയത്. ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ആറാം ട്രാക്കിൽ ഓടിയ രാജൻ ഫിനിഷ് ചെയ്‌തത് അഞ്ചാം ട്രാക്കിൽ. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും. നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകൻ അറിയിച്ചു.
എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്‍ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായത്. പ്രധാന വേദിയായ മഹാരാജാസ് കോളജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും.