പൊതു സ്ഥലത്തോ സ്കൂൾ അസംബ്ലിയിലോ ഒരു കുട്ടിയെ അപമാനിക്കുന്നത് കുട്ടികളുടെ അവകാശ ലംഘനം ആണെന്നും, ഇത് കുറ്റമാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ.
വയനാട് ജില്ലയിൽ ഹെയർ സ്റ്റൈൽ വ്യത്യാസ്തമായി ചെയ്തത്തിന് സ്കൂൾ അസംബ്ലിയിൽ വെച്ച് ഒൻപത് വയസുകാരനെ അപമാനിച്ച സംഭവത്തിൽ ആണ് ഈ ഉത്തരവ് പുറപ്പെടുപ്പിച്ചത്.
ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും നിർദേശം നൽകി കഴിഞ്ഞു.തെറ്റിന്റെ വ്യാപ്തി മനസിലാക്കി മാത്രമേ സ്കൂൾ പ്രിസിപ്പളിന് ശിക്ഷ നൽകാൻ പാടുള്ളു എന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.