Thursday, December 12
BREAKING NEWS


Tag: school

തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം
Local News, Thrissur

തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്...
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം; 7 വർഷം കൊണ്ട് 3,800 കോടി ചെലവഴിച്ചതായി മന്ത്രി School
Kerala News, News

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം; 7 വർഷം കൊണ്ട് 3,800 കോടി ചെലവഴിച്ചതായി മന്ത്രി School

School സംസ്ഥാനത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,800 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം തുടരും. എന്തൊക്കെ തടസങ്ങളുണ്ടായാലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി. ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേമം മണ്ഡലത്തിലെ എല്ലാ സ്കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും സാര്‍വത്രികവും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്ന ദീര്‍ഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്കൂള്‍ വിദ്യാഭ്യാസ മേഖലക്കുള്ളത്....
നിപ്പാ ഭീതി: കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി Kozhikode district
Kozhikode

നിപ്പാ ഭീതി: കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി Kozhikode district

Kozhikode district നിപ്പാ ഭീതി കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി. ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി ജില്ലയിൽ ഒരാഴ്ച കൂടി സ്കൂളുകൾക്ക് അവധി നൽകിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ മാസം 23 വരെയാണ് അവധി. https://www.youtube.com/watch?v=01nE6ShTncU പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. Also Read : https://panchayathuvartha.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ ...
എസ്.എസ്.എൽ.സി, പ്ലസ് ടു: പാഠങ്ങൾ കുറയ്‌ക്കും
Kerala News, Latest news

എസ്.എസ്.എൽ.സി, പ്ലസ് ടു: പാഠങ്ങൾ കുറയ്‌ക്കും

തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളുടെ പാഠങ്ങൾ കുറയ്ക്കും. ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട പാഠങ്ങൾ എസ്.സി.ഇ.ആർ.ടി തീരുമാനിക്കും. ഇന്നലെ രാത്രി വൈകിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗമാണ് മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചത്. സ്‌കൂൾ തുറക്കുന്ന ജനുവരി ഒന്നുമുതൽ എത്തുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം കുറ‌‌യ്‌ക്കും. എണ്ണം സ്‌കൂളുകൾക്ക് തീരുമാനിക്കാം.പരീക്ഷാ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.വിദ്യാർത്ഥികൾക്ക് പഠനത്തിന് കൗൺസലിംഗ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുടെ ഏകോപനത്തോടെ നടപടികൾ സ്വീകരിക്കും.യോഗത്തിൽ ജില്ലാതല വിദ്യാഭ്യാസ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമുൾപ്പെടെ പങ്കെടുത്തു. ...
പൊതു സ്ഥലത്തോ, സ്കൂൾ അസംബ്ലിയിലോ കുട്ടിയെ അപമാനിച്ചാല്‍ ഇനി കുറ്റമാകും
Kerala News, Latest news

പൊതു സ്ഥലത്തോ, സ്കൂൾ അസംബ്ലിയിലോ കുട്ടിയെ അപമാനിച്ചാല്‍ ഇനി കുറ്റമാകും

പൊതു സ്ഥലത്തോ സ്കൂൾ അസംബ്ലിയിലോ ഒരു കുട്ടിയെ അപമാനിക്കുന്നത് കുട്ടികളുടെ അവകാശ ലംഘനം ആണെന്നും, ഇത് കുറ്റമാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ. വയനാട് ജില്ലയിൽ ഹെയർ സ്റ്റൈൽ വ്യത്യാസ്തമായി ചെയ്തത്തിന് സ്കൂൾ അസംബ്ലിയിൽ വെച്ച് ഒൻപത് വയസുകാരനെ അപമാനിച്ച സംഭവത്തിൽ ആണ് ഈ ഉത്തരവ് പുറപ്പെടുപ്പിച്ചത്. ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും നിർദേശം നൽകി കഴിഞ്ഞു.തെറ്റിന്റെ വ്യാപ്തി മനസിലാക്കി മാത്രമേ സ്കൂൾ പ്രിസിപ്പളിന്‌ ശിക്ഷ നൽകാൻ പാടുള്ളു എന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ...
ഡിസംബർ 17 മുതൽ പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണം;പൊതുവിദ്യാഭ്യാസമന്ത്രി
Kerala News, Latest news

ഡിസംബർ 17 മുതൽ പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണം;പൊതുവിദ്യാഭ്യാസമന്ത്രി

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്. ഒരു ദിവസം 50 ശതമാനം എന്ന കണക്കിൽ ഡിസംബർ 17 മുതൽ സ്‌കൂളിലെത്തണമെന്നാണ് തീരുമാനം. റിവിഷൻ ക്ലാസുകൾക്ക് വേണ്ട തയാറാറെുടപ്പ്, പഠന പിന്തുണ കൂടുതൽ ശക്തമാക്കുക എന്നീ ചുമതലകൾ നിർവഹിക്കാനാണ് ഇത്. ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കണം. സ്‌കൂൾ തുറന്നാൽ പ്രാകടിക്കൽ ക്ലാസും റിവിഷൻ ക്ലാസുമുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിക്കുമെന്നും തീരുമാനമായി. ...
സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News

സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ വിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, രോഗവ്യാപനത്തിന്റെ തോത് നിലവിലെ പോലെ കുറയുന്ന സാഹചര്യമാണ് തുടര്‍ന്നും ഉണ്ടാകുന്നതെങ്കില്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യവും അവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിച്ച്‌ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപരീക്ഷവഴി മൂല്യനിര്‍ണയം നടത...
error: Content is protected !!