കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവ് : കാലാവസ്ഥ നിരീക്ഷണ വിഭാഗം Kerala
Kerala കാലവർഷം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ജൂൺ മാസത്തിൽ മാത്രം 60% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ സാധാരണ പോലെ മഴ കിട്ടിയെങ്കിലും 9% ത്തിന്റെ കുറവുണ്ടായി.
https://www.youtube.com/watch?v=VCLPEr8Wh4c
123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റിലാണ്. 87% മഴയുടെ കുറവാണ് ഓഗസ്റ്റിൽ ഉണ്ടായത്. എന്നാൽ സെപ്റ്റംബറിൽ സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിച്ചു. 33% മഴയാണ് സപ്തംബറിൽ കൂടുതൽ കിട്ടിയത്. 123 വർഷത്തെ കണക്കിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ കാലവർഷമായി ഇത്തവണത്തേത് അവസാനിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു.
Also Read : https://panchayathuvartha.com/kannur-squad-leaked-hd-version-online/
സംസ്ഥാനത്ത് വരൾച്ച സൂചന നൽകുന്നതാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗ...










