Friday, October 24
BREAKING NEWS


Kerala News

ഇന്ന് മുതൽ അതി തീവ്ര മിന്നലും, ഇടിയും
Kerala News, Latest news, Weather

ഇന്ന് മുതൽ അതി തീവ്ര മിന്നലും, ഇടിയും

സംസ്ഥാനത്ത് ഇന്ന് മുതൽ രണ്ട് ദിവസം അതി തീവ്ര മിന്നലും, ഇടിയും ഉണ്ടാകും. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയാണ് അതീവ ജാഗ്രത. ഡിസംബർ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോളേജുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും
Education, Kerala News, Latest news

കോളേജുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും

പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുന്നവർക്ക് ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. റിവിഷൻ ക്ലാസുകൾക്കും, സംശയങ്ങൾക്കും ജനുവരി ഒന്ന് മുതൽ സ്കൂൾ തലത്തിൽ ക്രമീകരണം ഉണ്ടാകും. നിവവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കൊണ്ട് 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടുകാരുടെ സഹായത്തോടെ സ്കൂളിൽ പോകാം. എസ് എസ് എൽസി പരീക്ഷയും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്. കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും, പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും പകുതി വിദ്യാർത്ഥികളെ വെച്ച് ഷിഫ്റ്റ്‌ ആയിരുന്നു ജൂൺ ആദ്യം മുതൽ ആരംഭിക്കും. യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടി അമ്മ, സി രവീന്ദ്രനാഥ്, കെ. ടി ജലീ...
തോൽവിയെ തുടർന്ന്  കോൺഗ്രസിൽ കൂട്ട രാജി
Kerala News, Latest news, Politics

തോൽവിയെ തുടർന്ന് കോൺഗ്രസിൽ കൂട്ട രാജി

നിലമ്പൂറിലെ തോൽവിയെ തുടർന്ന് കോൺഗ്രസിൽ കൂട്ട രാജി. ബ്ലോക്ക്‌ പ്രസിഡന്റ് എ. ഗോപിനാഥ്, ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, എന്നിവർ ആണ് രാജി വെച്ചത്. വെറും ഒൻപത് വാർഡുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. മുസ്ലിം ലീഗിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ വലിയ തിരിച്ചടി ആണ് ലഭിച്ചത്. ...
പണ്ട് ഞാൻ ഏറ്റവും വെറുത്തിരുന്ന വ്യക്തിയാണ് പിണറായി; ഇപ്പോൾ  അംഗീകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു
Kerala News, Latest news

പണ്ട് ഞാൻ ഏറ്റവും വെറുത്തിരുന്ന വ്യക്തിയാണ് പിണറായി; ഇപ്പോൾ അംഗീകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന്റെ മുന്നേറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള പോസ്റ്റുമായി ബിഗ് ബോസ്‌ താരവും, ആക്ടിവിസ്റ്റും ആയ ജസ്‌ല മാടശ്ശേരി. പണ്ട് ഞാൻ ഏറ്റവും വെറുത്തിരുന്ന വ്യക്തിയാണ് പിണറായി എന്നും, ഇപ്പോൾ താൻ അദ്ദേഹത്തെ അംഗീകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അതേസമയം അന്ധമായ ആരാധനയൊന്നും ജസ്‌ല കൂട്ടിച്ചേർത്തു. റെഡ് റെഡ്‌ സല്യൂട്ട് എന്ന് പറഞ്ഞാണ് ജസ്‌ല കുറിപ്പ് അവസാനിപ്പിക്കുന്നത്. https://www.facebook.com/jazlabeenu.madasseri/posts/2755347681391740 ...
കഴുത ചാണകത്തിൽ  നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടുന്നു; കറിമസാല ഫാക്ടറിയിൽ പരിശോധന
India, Kerala News, Latest news

കഴുത ചാണകത്തിൽ നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടുന്നു; കറിമസാല ഫാക്ടറിയിൽ പരിശോധന

യുപിയിലെ ഹത്രാസിലെ കറിമസാല ഫാക്ടറിയിൽ മിന്നും പരിശോധന. കൃത്യമ രാസവസ്തുക്കൾ കൂട്ടിച്ചേർത്താണ് മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി തുടങ്ങിയവ തയ്യാറാക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കൂടാതെ കഴുത ചാണകം, പുല്ല്, ആസിഡ്, ടൺ കണക്കിന് സുഗന്ധ വ്യഞ്ജഞങ്ങളും ഫാക്ടറിയിൽ നിന്ന് കണ്ടെത്തി. ഏറെ നാളായി പ്രവർത്തിക്കുന്ന ഫാക്ടറി ആണ് ഇത്. ഫാക്ടറിയുടെ ഉടമ അനൂപ് വർഷ്നിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ യോഗി ആദിത്യനാഥ്‌ ന്റെ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ 'മണ്ഡൽ സാഹ പ്രഭി' ആയിരുന്നു ഫാക്ടറി ഉടമ. കഴുത ചാണകത്തിൽ പല നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടിയാണ് ഇയാൾ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചത്. ...
പുതിയ ഭരണസമിതി ഡിസംബർ 21 ന്
Election, Kerala News

പുതിയ ഭരണസമിതി ഡിസംബർ 21 ന്

തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21 ന് അധികാരമേൽക്കണം തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി 16, ഫെബ്രുവരി 1 തീയതികളിൽ സത്യപ്രതിജ്ഞ നടത്തണം. സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ ആദ്യ അംഗത്തിനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപന...
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി
Election, Kerala News, Latest news

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി. കൊല്ലം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലയില്‍ ഇതു വരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്.ഡി.പി.ഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി. തിരുവനന്തപുരം (9), കൊല്ലം (6), പത്തനംതിട്ട (4), ആലപ്പുഴ (11), കോട്ടയം (9), ഇടുക്കി (1), കാസര്‍ഗോഡ് (7), കണ്ണൂര്‍ (9), കോഴിക്കോട് (3), മലപ്പുറം (4), പാലക്കാട് (5), തൃശൂര്‍ (4), എറണാകുളം (4) സീറ്റുകളാണ് ഉച്ചയ്ക്ക് 12 വരെ നേടിയത്. ...
ജനങ്ങള്‍ക്കൊപ്പം  പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ്
Election, Kerala News, Latest news

ജനങ്ങള്‍ക്കൊപ്പം പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ് വിജയിച്ചു. സിപിഐഎം സ്ഥാനാർഥിയായി കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാർഡിൽ ആണ് രേഷ്മ മത്സരിച്ചത്. നവംബറിൽ ആണ് 21 വയസ് രേഷ്മയ്ക്ക് തികഞ്ഞത്. കൈയിൽ ഒരു ഡയറിയുമായാണ് രേഷ്മ വീടുകളിൽ വോട്ട് അഭ്യർത്ഥിക്കാൻ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ കുറിച്ചു കൊണ്ടാണ് സ്ഥാനാർഥി മുന്നോട്ട് പോയത്. കുടുംബം കോൺഗ്രസ്‌ അനുകൂലിക്കുന്നവർ ആണ്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് രേഷ്മ ഇടത് പക്ഷത്തിലേക്ക് വന്നത്. ...
സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു
Election, Kerala News, Latest news

സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു. 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ ആണ് ഫൈസൽ വിജയിച്ചത്.സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു ഫൈസൽ.
മുല്ലപ്പള്ളിയുടെയും,ചെന്നിത്തലയുടെയും  വാർഡിൽ എൽഡിഎഫിന് ജയം
Election, Kerala News, Latest news

മുല്ലപ്പള്ളിയുടെയും,ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡിൽ എൽഡിഎഫിന് മിന്നുന്ന ജയം. കോഴിക്കോട് അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ്‌.തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ്‌ രമേശ്‌ ചെന്നിത്തലയുടേത്. എൽജെഡി സ്ഥാനാർഥിയാണ് അഴിയൂരിൽ പതിനൊന്നാം വാർഡിൽ ജയിച്ചത്. ...
error: Content is protected !!