കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു. 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ ആണ് ഫൈസൽ വിജയിച്ചത്.സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു ഫൈസൽ.