Wednesday, October 22
BREAKING NEWS


Kerala News

അവസാന ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്
Election, Kerala News, Latest news

അവസാന ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്

അവസാന ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ജില്ലകളിൽ 50 ശതമാനം കടന്നു. ഒന്നാം ഘട്ടത്തെയും രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഇത്ര തുക വേണമെങ്കിലും ഇനി സമയം നോക്കാതെ കൈമാറാം
Kerala News, Latest news, Technology

രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഇത്ര തുക വേണമെങ്കിലും ഇനി സമയം നോക്കാതെ കൈമാറാം

തുക കൈമാറുന്നതിന് ഇനി പരിധി ഇല്ല. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ എത്ര തുക വേണമെങ്കിലും ഇനി സമയം നോക്കാതെ തന്നെ ആർടിജിഎസ് ( റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം) വഴി 24 മണിക്കൂറിലും അയക്കാം. 2004 മാർച്ചിൽ ആണ് ആർടിജിഎസ് സംവിധാനം നിലവിൽ വന്നത്. ആദ്യം സമയ പരിധിയിൽ നാല് ബാങ്കുകൾക്ക് ആണ് സേവനം നൽകിയത് എങ്കിലും ഇപ്പോൾ 237 ബാങ്കുകളിൽ ഈ സേവനം ലഭിക്കും. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്കിന്റെ ശാഖ വഴി ഓഫ്‌ലൈൻ ആയും പണം കൈമാറാം. ഏറ്റവും ചുരുങ്ങിയ തുക രണ്ട് ലക്ഷമാണ്. ...
പോളിംഗ് ബൂത്തിൽ മുൻ കൗൺസിലറെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു
Election, Kerala News, Latest news, Malappuram

പോളിംഗ് ബൂത്തിൽ മുൻ കൗൺസിലറെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു

പോളിംഗ് ബൂത്തിൽ വോട്ടഭ്യർത്ഥത ചോദ്യം ചെയ്ത മുൻ കൗൺസിലർ ലാമിഹ് റഹ്മാൻ നെ മുസ്‌ലിം ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ച് അവശനാക്കി. താനൂർ നഗര സഭ 16ാം വാർഡിൽ ഒന്നാം വാർഡിൽ ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞു കുത്തുക ആയിരുന്നു. വേദനയിൽ പുറകോട്ടു വീണപ്പോൾ കൈയ്ക്ക് പരിക്കേറ്റു.. ലാമിഹ് നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
മൂന്നാം ഘട്ടം വോട്ടെടുപ്പ്  പോളിംഗ് ശതമാനം
Election, Kerala News, Latest news

മൂന്നാം ഘട്ടം വോട്ടെടുപ്പ് പോളിംഗ് ശതമാനം

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വോട്ടെടുപ്പ് അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 15 കടന്നു. മലപ്പുറം36.62, കോഴിക്കോട് 36.2 , കണ്ണൂർ36.29, കാസർഗോഡ് 35.7 ഇതുവരെയുള്ള പോളിംഗ് നില. ഗ്രാമീണ മേഖലകളിൽ കനത്ത തിരക്ക് ആണ് അനുഭവപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വോട്ട് രേഖപ്പെടുത്തി. ചരിത്രം സമ്മാനിക്കുന്ന വിജയം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ...
ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ
Election, Kerala News, Latest news

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് തന്നെ ആയിരിക്കും ഇതെന്ന് കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് പട്ടിണിയിൽ നിന്ന് രക്ഷിച്ച സർക്കാരിന് ജനം മറക്കില്ല, 13 ജില്ലകളിലും മുൻ‌തൂക്കം ലഭിക്കും. യുഡിഎഫ് നു വൻ പരാജയം ആയിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്നും, ബിജെപി വർഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. നാട്ടിൽ വർഗീയത നിറയ്ക്കുമ്പോൾ മനുഷ്യൻന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നത് ഇടത് പക്ഷമാണ്. ഇത് തിരിച്ചറിഞ്ഞ് ജനം ഇടത് പക്ഷത്തിനൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. ...
ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി
Kerala News, Kozhikode, Latest news

ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

ബൂത്തിലേക്ക് പോകുന്ന വഴി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞൻ നെയാണ് കാട്ടു പന്നി കുത്തിയത്. ബൈക്കിൽ വരുന്ന വഴി ചൂര മുണ്ട കല്ലറയ്ക്കൽ പടിയിൽ വെച്ചാണ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ...
പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Election, Kerala News, Latest news

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് ഭീതി മൂലം പലരും ഇത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദേശം. പോളിംഗ് ഉദ്യോഗസ്ഥർ ആരും പേന ഉപയോഗിച്ച് ബട്ടൺ അമർത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്നും വ്യക്തമാക്കി.
അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചു
Idukki, Kerala News, Latest news

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചു

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം തൊഴാൻ എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾ മാറിയപ്പോൾ കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു ഇയാൾ. തമിഴ്നാട് ഒട്ടംചത്രം സ്വദേശിയായ പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയും ആയ ശിവനെ യാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ...
സംസ്ഥാനത്ത് ഇന്ന്  തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ  അവസാനഘട്ടം വോട്ടെടുപ്പ്
Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം
Kerala News, Latest news, Politics

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ നടത്തിയ ഈ പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ കോവിഡ് സാഹചര്യം വിലയിരുത്തുന്ന വാർത്താ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. വോട്ടർമ്മാരെ സ്വാധീനിക്കുന്ന രീതിയിൽ ഉള്ള പ്രഖ്യാപനം ആണെന്നും ഇത് പരിശോധിക്കണമെന്നും കെസി ജോസഫ് എംഎൽഎ സംസ്ഥാന ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി. ...
error: Content is protected !!