Tuesday, October 14
BREAKING NEWS


Crime

എ പി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും.
Crime, Ernakulam, Politics

എ പി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും.

കൊച്ചി : മുന്‍മന്ത്രി എ പി അനില്‍ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നല്‍കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കുക രഹസ്യമൊഴിയെടുക്കാനായി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിലെത്താന്‍ നിര്‍ദേശിച്ച്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നല്‍കിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തല്‍ ഇന്നത്തേക്ക് മാറ്റി. സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മുന്‍ മന്ത്രി എ. പി അനില്‍കുമാറിനെതിരായ പീഡന കേസിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മന്ത്രിയായിരുന്ന സമയത്തെ അനില്‍കുമാറിന്റെ യാത്രാ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തെ ശേഖരിച്ചിരുന്നു. പരാതിയില്‍ പറയുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പും ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 32 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി
Crime, Kozhikode

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 32 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 650 ഗ്രാം സ്വർണമാണ് പിടികൂടിയത്. 32 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം. കാപ്‌സ്യൂൾ രൂപത്തിലായിരുന്നു സ്വർണമിശ്രിതം കൊണ്ടുവന്നത്. എയർ ഇന്ത്യ വിമാനത്തിലെത്തിലാണ് സ്വർണം കടത്തിയത്. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ...
“ഞാന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് “; ഉത്രയെ കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞ് സുരേഷ്
Crime, Kollam

“ഞാന്‍ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് “; ഉത്രയെ കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞ് സുരേഷ്

കൊല്ലം : ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മാപ്പ് സാക്ഷിയുടെ വിചാരണ പൂര്‍ത്തിയായി. ഉത്രയെ കടിച്ച മൂര്‍ഖന്റെ ചിത്രങ്ങള്‍ കണ്ട്, താന്‍ സൂരജിന് നല്‍കിയ പാമ്പാണിതെന്നു പാമ്പ്പിടിത്തക്കാരന്‍ സുരേഷ് മൊഴി നല്‍കി. അടുത്ത ആഴ്ച ഉത്രയുടെ ബന്ധുക്കളെ വിസ്തരിക്കും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഉത്ര വധക്കേസിൻറെ വിചാരണ നടക്കുന്നത്. സൂരജിന് വിറ്റ അണലിയെയും മൂര്‍ഖനേയും സുരേഷ് പിടികൂടുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കേസിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയാകുകയും ചെയ്ത പാമ്ബുപിടിത്തക്കാരനെ പ്രതിഭാഗവും വിസ്തരിച്ചു. നിങ്ങള്‍ കൊലപാതകം ചെയ്തിട്ടില്ലല്ലോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് ഞാന്‍ പാമ്ബിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് എന്നായിരുന്നു സുരേഷിന്റെ മറുപടി. വിസ്താരം പൂ...
കൊല്ലത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം
Crime, Kerala News, Latest news

കൊല്ലത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

കൊല്ലം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതം. വാളത്തുങ്കല്‍ സ്വദേശിയായ ജയന്‍ ഇന്നലെ രാത്രിയാണ് ഭാര്യയും മകളും ബന്ധുക്കളായ കുട്ടികളുമടക്കം അഞ്ചു പേര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. മുഖത്ത് പരുക്കേറ്റ ജയന്റെ ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിലവിളിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഭാര്യയുടെയും മകളുടെയും പിന്നാലെ ഓടിയ ജയന്‍ അയല്‍വീട്ടിലെ ബന്ധുക്കളായ പ്രവീണ,നിരഞ്ജന എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു. രജി ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയന്റെ സംശയ രോഗമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ട് രജി ജോലി ചെയ്യുന്നിടത്ത് എത്തി ജയന്‍ വഴക്കുണ്ടാക്കിയിരുന്നു. ജയന്റെ ഭാര്യ രജിക്ക് 40 ശതമാനം പൊ...
സൗദിയിൽ മലയാളിയെ പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു
Crime, World

സൗദിയിൽ മലയാളിയെ പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു

 സൗദി  ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടു. കൂടെ ജോലിചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. അസീസിനെ  രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ്‌ രണ്ടുപേർക്ക്‌ കുത്തേറ്റു. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ...
വിതുര കൊലപാതകം;മുഖ്യ പ്രതി അറസ്റ്റില്‍
Crime, Kerala News, Latest news

വിതുര കൊലപാതകം;മുഖ്യ പ്രതി അറസ്റ്റില്‍

വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേമല പട്ടൻകുളിച്ച പാറ താജുദീനെ പോലീസ് അറസ്റ്റ് ചെയ്തു. മാധവനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ആണ് താജുദ്ദീൻ. താജുദ്ദീന്റെ വീട്ടിൽ നിന്നാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുത്തുള്ള ഉൾവനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കാണുന്നത്. മൂന്ന് ദിവസം മുൻപ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം.ഇയാൾ വാറ്റു കേസിലടക്കം പ്രതിയാണ്. ...
വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരന് ജീവപര്യന്തം
Crime, Gulf

വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരന് ജീവപര്യന്തം

ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ബഹ്റൈനില്‍ ജീവപര്യന്തം തടവുശിക്ഷ. ഇന്നലെയാണ് 36 വയസ്സുള്ള പ്രവാസി ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. മനാമയിലെ അപ്പാര്‍ട്ട്മെന്റില്‍ ജൂണ്‍ ഏഴിനാണ് സംഭവം ഉണ്ടായത്. വിവാഹിതനായ ഇയാള്‍ 30കാരിയായ പെണ്‍സുഹൃത്തിന്റെ കൈത്തണ്ടയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും പിന്നീട് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. 10 വര്‍ഷമായി ബഹ്റൈനില്‍ താമസിക്കുന്ന പ്രതി ഒരു ക്ലീനിങ് കമ്പനിയിലെ ഡ്രൈവറാണ്. 2019ലാണ് അതേ കമ്പനിയില്‍ ക്ലീനറായി ജോലി ചെയ്യുന്ന യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതോടെ യുവതി ഇയാളുടെ ഹൂറയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറി. എന്നാല്‍ എല്ലായ്പ്പോഴും വാടക, ഭക്ഷണത്തിനുള്ള പണം, ലൈംഗിക ബന്ധം, ഫോണ്...
സിനിമയെ വെല്ലുന്ന മേജർ വേഷം;വീണത് പതിനേഴ് സ്ത്രീകള്‍…
Crime, Latest news

സിനിമയെ വെല്ലുന്ന മേജർ വേഷം;വീണത് പതിനേഴ് സ്ത്രീകള്‍…

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായിക് ഇന്ത്യൻ സൈന്യത്തിലെ മേജർ വേഷം കെട്ടി വിശ്വസിപ്പിച്ച് വഞ്ചിച്ചത് പതിനേഴോളം സ്ത്രീകളെ. പട്ടാള വേഷത്തിൽ എം ശ്രീനിവാസ് ചൗഹാൻ എന്ന പേരുകൂടി ഉണ്ട്. ഒൻപതാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ എങ്കിലും പട്ടാള വേഷം അണിഞ്ഞ് സ്ത്രീകളെ വലയിൽ വീഴ്ത്താൻ ഈ തട്ടിപ്പുക്കാരൻ മിടുക്കനാണ്.പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ 17 സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും, ഇവരിൽ നിന്നുമായി ആറ് കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് വിവരം. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മേഘാലയ സർവ്വകാലശാലയിൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ എം. ടെക്കും കരസ്ഥമാക്കിട്ടുണ്ട്. പട്ടാളക്കാരൻ എന്ന് തെളിയിക്കുന്ന വ്യാജ രേഖകളും ഇയാൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്.മറ്റൊരു പെൺകുട്ടിയെ ഇതുപോലെ പറ്റിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് ഇയാളെ പിടികൂടിയത്. ...
പാഴ്‌സല്‍ സര്‍വ്വീസ് വഴി ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി.
Crime, Ernakulam, Kannur

പാഴ്‌സല്‍ സര്‍വ്വീസ് വഴി ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി.

കറിപ്പൊടി പായ്ക്കറ്റുകളുടെ മറവില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോയോളം കഞ്ചാവ് പിടികൂടി. കൊറിയര്‍ സര്‍വീസുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടി ച്ചെടുത്തത്. ദുബായിലേക്ക് അയക്കാന്‍ കണ്ണൂരിലെ ഏജന്‍സി വഴി കൊച്ചിയിലെത്തിയ പാഴ്‌സലുകളില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പാഴ്‌സലിനു പുറത്തെഴുതിയ വിലാസങ്ങളില്‍ സംശയം തോന്നിയ കൊറിയര്‍ സര്‍വ്വീസുകാര്‍ എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. മല്ലിപ്പൊടി, അരിപ്പൊടി തുടങ്ങിയ കറിപ്പൊടി പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നാല് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ലോക്ഡൗണില്‍ കൊറിയര്‍ സര്‍വ്വീസസ് വഴിയുള്ള ലഹരിവസ്തകുക്കളുടെ വില്‍പ്പന കൂടിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാഴ്‌സലിന് പുറത്തെഴുതിയ ദുബായിലെ വിലാസം വ്യാജമാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പാഴ്‌സല്‍ വന...
ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
Breaking News, Crime

ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

ബിനീഷ് കൊടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും. ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിന...
error: Content is protected !!