Wednesday, February 12
BREAKING NEWS


കൊല്ലത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

By sanjaynambiar


കൊല്ലം വാളത്തുങ്കലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതം. വാളത്തുങ്കല്‍ സ്വദേശിയായ ജയന്‍ ഇന്നലെ രാത്രിയാണ് ഭാര്യയും മകളും ബന്ധുക്കളായ കുട്ടികളുമടക്കം അഞ്ചു പേര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്.

ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരത; ബലാത്സംഗം; ആസിഡ് ആക്രമണം; യുവതിക്ക്  ഗുരുതര പരിക്ക് - Samakalika Malayalam

മുഖത്ത് പരുക്കേറ്റ ജയന്റെ ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

നിലവിളിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഭാര്യയുടെയും മകളുടെയും പിന്നാലെ ഓടിയ ജയന്‍ അയല്‍വീട്ടിലെ ബന്ധുക്കളായ പ്രവീണ,നിരഞ്ജന എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു.

രജി ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജയന്റെ സംശയ രോഗമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ട് രജി ജോലി ചെയ്യുന്നിടത്ത് എത്തി ജയന്‍ വഴക്കുണ്ടാക്കിയിരുന്നു. ജയന്റെ ഭാര്യ രജിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല.

ഒളിവില്‍ പോയ ജയനായി ഇരവിപുരം പൊലീസ് അന്വേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!