Saturday, January 18
BREAKING NEWS


‘ആരോഗ്യം മെച്ചപ്പെട്ട് വരുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി’: മിഥുന്‍ രമേശ്

By sanjaynambiar
Mithun Ramesh ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അവതാരകനും ചലച്ചിത്ര താരവുമായ മിഥുന്‍ രമേശ്. ' ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്..

എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സറ്റോറി ആയിട്ടാണ് മിഥുന്‍ ആരോഗ്യവിവരം അറിയിച്ചിരിക്കുന്നത്.

ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുന്‍ രമേശ് തന്നെയായിരുന്നു അറിയിച്ചത്. ഒരു വശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയില്‍ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞതെന്നും താനിപ്പോള്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ടെന്നുമായിരുന്നു മിഥുന്‍ രമേശ് അറിയിച്ചത്.

മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകളാണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.

പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന് മുന്‍പ് ഈ അസുഖം വന്നപ്പോള്‍ ഇത് ചര്‍ച്ചയായിരുന്നു. മുന്‍പ് സീരിയല്‍ താരം മനോജിനും ഈ അസുഖം വന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!