യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായിൽ എത്തിയ രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കടത്തുക്കാരുടെ കൈകളിൽ ആണെന്നും, അഴിമതിയിൽ കുളിച്ച സർക്കാർ ആണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ വഞ്ചിച്ച് ഭരിക്കുന്ന സർക്കാരെ പാലായിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായി ചെന്നിത്തല പറഞ്ഞു.
ഇ. ജെ അഗസ്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴക്കൻ, ജോയി എബ്രഹാം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുര്യാക്കോസ് പടവൻ, സജി മഞ്ഞക്കടമ്പിൽ തുടങ്ങി നേതാക്കൾ യോഗത്തിൽ സംസാരിച്ചു.