Thursday, July 31
BREAKING NEWS


Health

കോവിഡിനിടയിലും കേരളത്തിലെ 6 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തലയെടുപ്പോടെ വീണ്ടും കേരളം…
Around Us, COVID, Health, India

കോവിഡിനിടയിലും കേരളത്തിലെ 6 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തലയെടുപ്പോടെ വീണ്ടും കേരളം…

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടുന്നത്. കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേര...
ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്
Around Us, COVID, Health, India, Latest news

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. പരീക്ഷണം ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്ത വർഷം നേസൽ വാക്സിൻ പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത്‌ ബയോടെക് അധികൃതർ അറിയിച്ചു. ലോകത്താകമാനം കോവിഡിനെതിരായ 19 വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ട്‌. കോവിഡ് വാക്സിൻ എത്തിയാൽ ആദ്യ ഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, മറ്റ് മാനദണ്ഡങ്ങൾ വച്ച് പട്ടിക തിരിച്ചവർ തുടങ്ങി അത്യാവശ്യ വിഭാഗത്തിനാണ് വാക്സിൻ ആദ്യം നൽകുക. ...
സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കൊവിഡ്, 26 മരണം; 6793 പേർക്ക് രോഗമുക്തി.
Breaking News, COVID, Health

സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കൊവിഡ്, 26 മരണം; 6793 പേർക്ക് രോഗമുക്തി.

സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂർ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂർ 363, വയനാട് 171, പത്തനംതിട്ട 143, കാസർഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രൻ നായർ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രൻ (55), മുതുവിള സ്വദേശി ഗംഗാധരൻ (62), റസൽപുരം സ്വദേശി സുദർശനൻ (53), ...
മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഇരട്ടി ഫലം  തരും
Health, Life Style

മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഇരട്ടി ഫലം തരും

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍ ഇതു മുളപ്പിച്ച്‌ ഉപയോഗിക്കുമ്ബോള്‍ ഇരട്ടി ഫലം നല്‍കുന്നു. രാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ചെറുപയര്‍ ശീലമാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഇതു കഴിക്കുന്നത് വഴി നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തിന്‌ അത്യുത്തമാണ് ഇത്.മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എ കളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുകയും ചെയ്യുന്നു. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച്‌ പി എച്ച്‌ നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ...
ബീറ്റ്റൂട്ടില്‍ ഉണ്ട് ഗുണങ്ങലേറെ
Health, Life Style

ബീറ്റ്റൂട്ടില്‍ ഉണ്ട് ഗുണങ്ങലേറെ

പോഷക കലവറയായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച്‌ അധികമൊന്നും ആര്‍ക്കും അറിയില്ല. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് രക്തയോട്ടം വളരെയധികം മെച്ചപ്പെടുത്തും. വൈറ്റമിന്‍ സി ഉളളതിനാല്‍ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും,ബീറ്റ്റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഉത്തമമാണ്.അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് മൂലം നിത്യവും ആഹാരത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്. നിത്യേന ഡയറ്റില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകള്...
കോവിഡ് കേരളത്തിൽ പിടി മുറുക്കുന്നു, ഇന്ന് 8830 പേര്‍ക്ക് കോവിഡ്, 3536 പേര്‍ രോഗമുക്തി, 23 മരണം….
Around Us, Breaking News, COVID, Health

കോവിഡ് കേരളത്തിൽ പിടി മുറുക്കുന്നു, ഇന്ന് 8830 പേര്‍ക്ക് കോവിഡ്, 3536 പേര്‍ രോഗമുക്തി, 23 മരണം….

7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം , ചികിത്സയിലുള്ളവര്‍ 67,061; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,28,224. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി. 1. എറണാകുളം 1056, ഇടുക്കി 157 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 3. 23 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത് 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്...
കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത
Health, Idukki, Travel, Wayanad

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ്ക വർധിപ്പിച്ചു. തമിഴ്‌നാടും കര്‍ണാടകയുമായി വയനാട് ജില്ല അതിര്‍ത്തി പങ്കിടുന്നതും തമിഴ്‌നാടുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലയാണ് ഇടുക്കിയെന്നതുമാ...
ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ദിവസേന 14,000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍
COVID, Health

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ദിവസേന 14,000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ്  നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12,000 മുതല്‍ 14000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധസമിതി പ്രവചിച്ചത്. 15,000 കേസുകള്‍ നേരിടുനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഡല്‍ഹിയില്‍ 4116 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 35 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഡല്‍ഹിയിലെ ഇതുവരെ 3.51 ലക്ഷം പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. ഇതില്‍ 3.19 ലക്ഷം പേരും ഇതിനോടകം രോഗമുക്തി നേടി. 6225 പേര്‍ മരിച്ചു. 26,467 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിക്കുന്ന എല്ലാവരുടേയും സമ്പര്‍ക്ക പട്ടിക കണ്ടെത്തി നിരീക്ഷണത്തിലാക്കിക്കൊണ്...
error: Content is protected !!