രജനികാന്ത് രാഷ്ട്രീയത്തിലേക്കോ?ഇന്നറിയാം
തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. രജനികാന്ത് ഫാന്‍സ് അസോസിയേഷന് ആയ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം ചേരുകയാണ്. കോടമ്ബാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആണ് യോഗം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജനികാന്ത് നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മക്കള്‍ മന്‍ഡ്രം ജില്ല സെക്രട്ടറി പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് നല്ല പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നതായും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
2017 ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന...









