Saturday, December 14
BREAKING NEWS


മുരളീധരന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി കെ സുധാകരനും

By sanjaynambiar

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ മുരളീധരന് പിന്നാലെ കെ സുധാകരനും വിയോജിപ്പ് പരസ്യമാക്കി. കണ്ണൂരില്‍ ഡിസിസിയുമായി ആലോചിക്കാതെ കെപിസിസി സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.

കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ഡിവിഷന്‍, തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി എന്നീ സീറ്റുകളിലാണ് ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ഇവിടെ ഗ്രൂപ്പ് തര്‍ക്കമുണ്ടാകുകയും ചര്‍ച്ചയ്ക്കൊടുവില്‍ മൂന്ന് പേര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കുവാനും ഡി.സി.സി തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവര്‍ കെ.പി.സി.സിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ച കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ച കൂടാതെ പരാതിക്കാരെ സ്ഥാനാര്‍ത്ഥികളാക്കി പ്രഖ്യാപിക്കുകയുമായിരുന്നു എന്നാണ് ആരോപണം. കൂടിയാലോചനകളില്ലാത്ത കെ.പി.സി.സി അദ്ധ്യക്ഷന്റെ ഈ നിലപാട് കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ചിട്ടില്ല.

UDF in 14 seats, LDF in 5 and NDA in T'vm, predicts Mathrubhumi opinion  poll | Mathrubhumi opinion poll: Malappuram| Ponnani to stand by UDF

കെ സുധാകരന്റെ നേതൃത്വത്തിലാണ് കണ്ണൂരില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നിര്‍ണയം നടന്നത്. തര്‍ക്കമുള്ള മൂന്ന് ഇടങ്ങളിലേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കെ സുധാകരനെ മറികടന്നാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റിനെ അദ്ദേഹം അറിയിക്കുകയും ചെയ്തു.

ഡിസിസി നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും എന്ന് കെ സുധാകരന്‍ വ്യക്തമാക്കി. വ്യക്തികള്‍ പരാതിപ്പെട്ടാല്‍ അവരെ ഉടന്‍ സ്ഥാനാര്‍ത്ഥിയാക്കുക അല്ല വേണ്ടത് എന്നും നടപടിയില്‍ തികഞ്ഞ അതൃപ്ത്തി ഉണ്ടെന്നും അദ്ദേഹം പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞു.തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്കകത്തെ ഈ അസ്വാരസ്യങ്ങള്‍ മറികടക്കാന്‍ കോണ്‍ഗ്രസ് ഏറെ പണിപ്പെടേണ്ടി വരും.

കെ മുരളീധരന് പിന്നാലെ കെ.പി.സി.സി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി കെ സുധാകരന്‍ എം.പിയും. ഡി.സി.സിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെ.പി.സി.സി തീരുമാനം അംഗീകരിക്കില്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചത്.

വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെ.പി.സി.സി നിലപാട് ദുഃഖകരമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. മൂന്ന് കെ.പി.സി.സി സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കില്ല. ഡി.സി.സി നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നും ഡി.സി.സി സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ ഡിസിസി അധ്യക്ഷനെയോ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ തന്നെയോ തീരുമാനത്തില്‍ പങ്കാളികളാക്കുകയോ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്തില്ലെന്നാണ് കെ സുധാകരന്‍ ആരോപിക്കുന്നത്. ഇത്തരം ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാവില്ലെന്നും വ്യക്തിതാല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാട് ദുഃഖകരമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!