Wednesday, November 20
BREAKING NEWS


Social Media

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ
Social Media

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ

ഓരോ നാട്ടിലും ഓരോ സംസ്കാരമാണ്. ഇന്ത്യക്കാരുടേത് കുറച്ചുകൂടി നിറങ്ങളും ശബ്ദവും ആഘോഷങ്ങളും ഒക്കെ നിറഞ്ഞ സംസ്കാരമാണ്. ഏത് പൊതുവിടത്തിൽ പോയാലും ഇത് കാണാം. എന്നാൽ, മറ്റ് രാജ്യത്തിലുള്ളവർക്ക് അത് അം​ഗീകരിക്കാൻ സാധിക്കണമെന്നില്ല. ഇന്ന് ഇന്ത്യയിൽ നിന്നും ഒരുപാട് പേർ പലപല ആവശ്യങ്ങൾക്കായി വിദേശത്തേക്ക് കുടിയേറുന്നുണ്ട്. ചിലരൊക്കെ പൗരത്വം നേടി അവിടങ്ങളിൽ സ്ഥിരതാമസവുമാക്കുന്നുണ്ട്. ഇന്ത്യക്കാരെ കുറിച്ചുള്ള പ്രധാന പരാതിയാണ് നേരവും കാലവും പരിസരവുമൊന്നും ​ഗൗനിക്കാതെയുള്ള ബഹളം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത് @SaoirseAF എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ജർമ്മനിയിൽ നിന്നുള്ള ഒരു ബസിനകത്തെ കാഴ്ചകളാണ്. ഇന്ത്യക്കാരായ ഒരുകൂട്ടം യുവാക്കൾ അതിൽ നിന്നും ഉറക്കെ പാടുന്നതും കയ്യടിച്ച് ആസ്വദിക്കുന്നതും ഒക്കെയാണ് വീഡിയ...
സൈനിക ജീവിതം പൂർത്തിയാക്കി BTS താരം ജെ ഹോപ്പ്
Social Media, Topnews

സൈനിക ജീവിതം പൂർത്തിയാക്കി BTS താരം ജെ ഹോപ്പ്

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ഗ്രൂപ്പാണ് ബിടിഎസ് .ഇവരുടെ വാർത്തകൾ അറിയാൻ കൗമാരക്കാർക്കും ചെറുപ്പക്കാർക്കും എന്നും ഒരുപോലെ ആവേശമാണ്. കെ-പോപ്പ് താരവും ബിടിഎസ് അംഗവുമായ ജങ് ഹോ-സിയോക്ക് എന്ന ജെ-ഹോപ്പ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 18 മാസത്തെ സിവിലിയൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മുതിർന്ന അംഗമായ ജിൻ അദ്ദേഹത്തെ സ്വീകരിക്കാൻ ഗാങ്‌വോൺ പ്രവിശ്യയിലെ വോഞ്ജുവിലുള്ള സൈനിക താവളത്തിന് മുന്നിൽ എത്തിയ വിഡിയോയും ഇതിനകം വൈറൽ ആയിട്ടുണ്ട്. പുറത്തെത്തിയ ശേഷം ആരാധകർക്ക് നന്ദി അറിയിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ജെ-ഹോപ്പ് ലൈവിൽ എത്തിയിരുന്നു.തൻ്റെ സൈനിക ജീവിതത്തിൽ ഒരു സിവിലിയൻ എന്ന നിലയിൽ താൻ വളരെയധികം കാര്യങ്ങൾ പഠിച്ചെന്നും, തന്നോടും സമൂഹത്തോടും കൂടുതൽ അടുക്കാൻ ഇത് സഹായ...
യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി
Social Media, Technology

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്. യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബിന്‍റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള ഫയലുകള്‍ ലോം...
പൂ ചോദിച്ചപ്പോൾ കൊടുത്തത് പൂക്കാലം; മനം കവർന്ന് യൂസഫലിയുടെ വീഡിയോ
Social Media

പൂ ചോദിച്ചപ്പോൾ കൊടുത്തത് പൂക്കാലം; മനം കവർന്ന് യൂസഫലിയുടെ വീഡിയോ

ദുബായ്: വിനയം കൊണ്ടും സ്നേ​ഹം കൊണ്ടും വീണ്ടും മനസ് കീഴടക്കി കോടീശ്വരനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. ഇൻസ്റ്റ​ഗ്രാമിൽ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. റാസ ചന്ദ്രശേഖരന്‍ പുതുരുത്തി എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. യൂസഫലി നടന്ന് വരുമ്പോൾ ഒപ്പം നടന്ന് വീഡിയോ എടുക്കാന്‍ തിരക്കിട്ട് വരുന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ യൂസഫലി പെണ്‍കുട്ടിയെ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി ക്ഷണിക്കുകയും നല്ല ചിരിച്ചുള്ള പോസ് തന്നെ നൽകുകയും ചെയ്തു. വാക്കുകളേക്കാള്‍ പ്രവര്‍ത്തികൊണ്ട് സംസാരിക്കുന്ന ഈ ‘എളിയ കോടീശ്വരനെ’ കണ്ടതില്‍ സന്തോഷം എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെയെന്നും പെൺകുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മനുഷ്യത്വം എന്നത് അനുഗ്രഹവും അന്തസുമാണെന്നും യൂസഫലി തങ്...
error: Content is protected !!