ന്യൂനമര്‍ദം ചുഴലികാറ്റായി മാറുവാന്‍ സാധ്യത;ജാഗ്രത നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കി. ഡിസംബര്‍ ഒന്ന് മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.നിലവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ മടങ്ങിയെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അടിയന്തര ഉത്തരവ് നല്‍കി.
ഇടുക്കി മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് മഴയും കാറ്റും ശക്തമാവുന്നത്. ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കിയില്‍ റെഡ്‌അലര്‍ട്ടും പ്രഖ്യാപിച്ചു. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം.ന്യൂനമര്‍ദം ചെറിയ ചുഴലികാറ്റായി മാറുവാന്‍ സാധ്യതയുണ്ടെന്നും മുന്നറി...