Monday, December 2
BREAKING NEWS


ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം; തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

By sanjaynambiar

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ശക്തിപ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായും തുടര്‍ന്ന് വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഡിസംബര്‍ 2 ഓടെ തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കൂടുതല്‍ സാധ്യത) മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!