chandi oommen വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരിൽ ആണ് സമാപനം.
ഏകദേശം 28 കിലോമീറ്റർ ദൂരമാണ് പദയാത്ര. തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീറിന് മുന്നിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചൊല്ലും.
37719 വോട്ടുകൾക്കാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ തോൽപ്പിച്ചത്. വോട്ടെണ്ണലിൻ്റെ എല്ലാ റൗണ്ടിലും മേൽക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം. 13 റൗണ്ടുകൾ വോട്ടെണ്ണി പൂർത്തിയാക്കിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് പോലും മകൻ ചാണ്ടി ഉമ്മൻ പഴങ്കഥയാക്കി.
ഇത് അപ്പയുടെ പതിമൂന്നാം വിജയമാണെന്നാണ് ഫലം അറിഞ്ഞ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. വികസനതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. വികസനവും കരുതലുമായി അമ്പത് വര്‍ഷക്കാലം ഉമ്മന്‍ചാണ്ടി ഇവിടെ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച ഇവിടെ ഉണ്ടാവുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.