Thursday, December 12
BREAKING NEWS


വയനാട് ജീപ്പ് അപകടം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ Wayanad jeep accident

By sanjaynambiar

Wayanad jeep accident വയനാട് മക്കിമല ജീപ്പ് അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. അപകടം സംഭവിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരി‍ഞ്ഞ് നോക്കിയിട്ടില്ലെന്നാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ പരാതി.

അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഉമാദേവി കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. ഇനി ആഴ്ചകളോളം സമ്പൂര്‍ണ വിശ്രമം ആവശ്യമാണ്. ഇവരെപ്പോലെ തന്നെയാണ് അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മറ്റുള്ളവരുടെയും സ്ഥിതി. പരിക്കേറ്റവരെ പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ ജോലിയുപേക്ഷിച്ച് വീട്ടില്‍ നില്‍ക്കണം.

മരുന്നുകളും ഇടക്കിടെയുള്ള ആശുപത്രി യാത്രയും മറ്റും ഒരോ കുടുംബത്തിലും ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരായ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോഴും തനേക്കാളുപരി മറ്റുള്ളവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കനിയണമെന്നാണ് ഉമാദേവി പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!