Chandrayaan-3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയശേഷം ചന്ദ്രയാൻ 3 ലാൻഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു.
എക്സ് പ്ലാറ്റ്‌ഫോമിലാണ് ഐ.എസ്.ആര്‍.ഒ ചിത്രം പങ്കുവച്ചത്. ലാൻഡറിലെ ലാൻഡിംഗ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. . ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലമാണ് ചിത്രത്തില്‍ ഉള്ളത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തില്‍ കാണാൻ കഴിയും.
പാറകളില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന പ്രതലമാണ് ചന്ദ്രയാൻ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത്. ഐ.എസ്.ആര്‍.ഒ കുറിച്ചു. നേരത്തെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്ബ് ചന്ദ്രയാൻ 3 പകര്‍ത്തിയ ചിത്രങ്ങളും ഐ.എസ്.ആര്‍,ഒ പുറത്തുവിട്ടിരുന്നു.