Friday, December 13
BREAKING NEWS


മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനത്തിന് സാക്ഷിയായി; ഇന്ത്യയെ അഭിനന്ദിച്ച്‌ യുഎഇ UAE PM Chandrayaan-3

By sanjaynambiar

UAE PM Chandrayaan-3 ചന്ദ്രയാൻ-3ന്റെ വിജയത്തില്‍ അഭിനന്ദനങ്ങളറിയിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും.

ചന്ദ്രനില്‍ ഇറങ്ങിയതിന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍,രാഷ്‌ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലാണ്, ഇന്ത്യ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിനെ അഭിനന്ദിച്ച്‌ യു.എ.ഇ പൊതുവിദ്യഭ്യാസ, ശാസ്ത്രസാങ്കേതിക സഹമന്ത്രി സാറ അല്‍ അമരിയും രംഗത്തെത്തി.ചന്ദ്രനില്‍ വിജകരമായി ഇറങ്ങിയ നാലാമത്തെയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറിയതിന് സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍.ഇത് മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനമാണെന്നായിരുന്നു സാറ അല്‍ അമരിയുടെ വാക്കുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!