പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുന്നവർക്ക് ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. റിവിഷൻ ക്ലാസുകൾക്കും, സംശയങ്ങൾക്കും ജനുവരി ഒന്ന് മുതൽ സ്കൂൾ തലത്തിൽ ക്രമീകരണം ഉണ്ടാകും.
നിവവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കൊണ്ട് 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടുകാരുടെ സഹായത്തോടെ സ്കൂളിൽ പോകാം.
എസ് എസ് എൽസി പരീക്ഷയും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം ഉണ്ടായത്.
കോളേജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും, പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും പകുതി വിദ്യാർത്ഥികളെ വെച്ച് ഷിഫ്റ്റ് ആയിരുന്നു ജൂൺ ആദ്യം മുതൽ ആരംഭിക്കും.
യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടി അമ്മ, സി രവീന്ദ്രനാഥ്, കെ. ടി ജലീൽ, വി. എസ് സുനിൽ കുമാർ, എ. ഷാജഹാൻ, ഡോ ഉഷ ടൈറ്റസ്, രാജൻ ഖൊബ്രഗഡെ എന്നിവർ പങ്കെടുത്തു.