തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ നോട്ടുമാലയ്ക്കും,ഷാളിനും, ഹാരത്തിനും വിലക്കേര്‍പ്പെടുത്തി. കൊവിഡ് സാഹചര്യത്തിലാണ് വിലക്ക് ഉണ്ടായിരിക്കുന്നത്. ലഘുലേഖ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തി സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം സജീവമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ നോട്ടുമാലയ്ക്കും ഷാളിനും ഹാരത്തിനും വിലക്കേര്‍പ്പെടുത്തി. കൊവിഡ് സാഹചര്യത്തിലാണ് പരമ്ബരാഗത സമ്ബ്രദായങ്ങള്‍ക്ക് വിലക്ക് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ബൂത്ത് തോറും സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത് പതിവാണ് .ലഘുലേഖ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തി സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം സജീവമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിക്കുകയുണ്ടായി.
കൂടാതെ പൊതുയോഗങ്ങള്‍, തുടങ്ങിയവയൊക്കെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വേണം സജീകരിക്കാന്‍. പൊതുയോഗങ്ങള്‍ക്ക് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം സ്ഥാനാര്‍ത്ഥികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും വേണം. ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കുക. സ്ഥാനാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിതീകരിക്കുകയോ നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കണം. പിന്നീട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മാത്രമേ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പാടുള്ളു.